close

News WrapGet Handpicked Stories from our editors directly to your mailbox

ചന്ദ്രയാന്‍-2: ആദ്യ സിഗ്നലുകള്‍ ലഭിച്ചതായി ഐഎസ്‌ആര്‍ഒ, അ​ഭി​ന​ന്ദി​ച്ച്‌ രാ​ഷ്ട്ര​പ​തിയും പ്ര​ധാ​ന​മ​ന്ത്രിയും

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചന്ദ്രയാന്-‍2 യാത്ര ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്.

Updated: Jul 22, 2019, 04:37 PM IST
ചന്ദ്രയാന്‍-2: ആദ്യ സിഗ്നലുകള്‍ ലഭിച്ചതായി ഐഎസ്‌ആര്‍ഒ, അ​ഭി​ന​ന്ദി​ച്ച്‌ രാ​ഷ്ട്ര​പ​തിയും പ്ര​ധാ​ന​മ​ന്ത്രിയും

ശ്രീഹരിക്കോട്ട: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചന്ദ്രയാന്-‍2 യാത്ര ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്.

അതേസമയം, ആദ്യ സിഗ്നലുകള്‍ ലഭിച്ചുതുടങ്ങിയതായി ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ജിഎസ്‌എല്‍വിയില്‍ നിന്ന് ചന്ദ്രയാന്‍ വേര്‍പെട്ടു. 48 ദിവസം കൊണ്ട് ചന്ദ്രോപരിതലത്തിലെത്താനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. പതിനേഴ് ദിവസം ചന്ദ്രയാന്‍ 2 ഭൂമിയെ വലംവയ്ക്കും.

ചന്ദ്രയാന്‍-2 വിന്‍റെ വിക്ഷേപണം രാജ്യത്തിന്‍റെ ചരിത്രത്തിലേക്കുള്ള കുതിപ്പെന്ന് ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് കണ്ടെത്തി പരിഹരിക്കാന്‍ കഴിഞ്ഞു. പരിഹാര നടപടികള്‍ അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. എഞ്ചിനയര്‍മാര്‍, ടെക്‌നീഷ്യന്‍സ് തുടങ്ങി വീടും കുടുംബവും ഉപേക്ഷിച്ച്‌ തങ്ങള്‍ക്കൊപ്പം ദൗത്യം വിജയിപ്പിക്കാന്‍ പരിശ്രമിച്ച ജീവനക്കാരെ സല്യൂട്ട് ചെയ്യുന്നെന്നും കെ ശിവന്‍ പറഞ്ഞു. 
ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-2 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച ഐ.​എ​സ്‌.ആ​ര്‍​.ഒ ശാ​സ്ത്ര​ജ്ഞ​രെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അഭിനന്ദിച്ചു. 

ശ്രീ​ഹാ​രി​കോ​ട്ട​യി​ല്‍ നി​ന്ന് ച​ന്ദ്ര​യാ​ന്‍-2​ന്‍റെ ച​രി​ത്ര​പ​ര​മാ​യ വി​ക്ഷേ​പ​ണം എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ല്‍ പ്രാ​വീ​ണ്യം നേ​ടു​ന്ന​തും പു​തി​യ അ​തി​ര്‍​ത്തി​ക​ള്‍ കീ​ഴ​ട​ക്കു​ന്ന​തും ഐ​എ​സ്‌ആ​ര്‍​ഒ തു​ട​ര​ട്ടെയെ​ന്നും രാ​ഷ്ട്ര​പ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. 

ഇ​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യും ട്വീ​റ്റ് ചെ​യ്തു. ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും ഇ​ന്ന് വ​ള​രെ​യ​ധി​കം അ​ഭി​മാ​നി​ക്കു​ന്നു. ഈ ​ദൗ​ത്യം ച​ന്ദ്ര​നെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​റി​വ് ന​ല്‍​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ശാ​സ്ത്ര​ജ്ഞ​രെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു.