ഇന്ന് വിജയദശമി, ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

വിജയദശമി ദിനത്തില്‍ ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും (President Ram Nath Kovind)  പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Narendra Modi).

Last Updated : Oct 25, 2020, 11:23 AM IST
  • വിജയദശമി ദിനത്തില്‍ ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
  • ട്വിറ്ററിലൂടെയായിരുന്നു രാജ്യത്തെ ജനങ്ങള്‍ക്ക് വിജയദശമി ആശംസ ഇരുവരും പങ്കുവെച്ചത്.
ഇന്ന് വിജയദശമി,  ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

New Delhi: വിജയദശമി ദിനത്തില്‍ ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും (President Ram Nath Kovind)  പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Narendra Modi).

ട്വിറ്ററിലൂടെയായിരുന്നു  രാജ്യത്തെ ജനങ്ങള്‍ക്ക് വിജയദശമി (Vijaya Dashami)  ആശംസ ഇരുവരും പങ്കുവെച്ചത്.

'ദസറ (Dussehra)  ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഈ ഉത്സവം തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്‍റെ  പ്രതീകമാണ്. സന്തോഷത്തിന്‍റെ  ഈ ഉത്സവം പകര്‍ച്ചവ്യാധിയുടെ ദോഷഫലങ്ങളില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുകയും അവര്‍ക്ക്  സമ്പത്തും  സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ'. രാഷ്ട്രപതി ആശംസിച്ചു.

'വിജയദശമി ദിനത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍. തിന്മയുടെ മേല്‍ നന്മയുടെ വിജയവും അസത്യത്തിന് മേല്‍ സത്യത്തിന്‍റെ  വിജയവും ആഘോഷിക്കുന്ന ഈ ദിനം എല്ലാവരുടെയും ജീവിതത്തില്‍ പ്രചോദനമാകട്ടെ'. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

 

More Stories

Trending News