സൈക്ലിംഗ് താരത്തിന് അപ്രതീക്ഷിത ഈദ് സമ്മാനം നൽകി രാഷ്ട്രപതി

 ബീഹാറില്‍ ജനിച്ച റിയാസ് ഏതാനും വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം.  

Last Updated : Jul 31, 2020, 10:46 PM IST
സൈക്ലിംഗ് താരത്തിന് അപ്രതീക്ഷിത ഈദ് സമ്മാനം നൽകി രാഷ്ട്രപതി

ന്യുഡൽഹി: സൈക്ലിംഗ് താരത്തിന് അപ്രതീക്ഷിത ഈദ് സമ്മാനം നൽകി രാഷ്ട്രപതി രാം നാഥ് കോവിന്ദ്.  ഡല്‍ഹി ആനന്ദ് വിഹാര്‍ സര്‍വ്വോദയ ബാല്‍ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും സൈക്ലിംഗ് താരവുമായ റിയാസിനാണ് രാഷ്ട്രപതി റേസിംഗ് സൈക്കിള്‍ കൈമാറിയത്. 

ബീഹാറില്‍ ജനിച്ച റിയാസ് ഏതാനും വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. ബാല്യത്തിലേ ലോകം അറിയപ്പെടുന്ന സൈക്ലിംഗ് താരമാകണമെന്നായിരുന്നു റിയാസിന്റെ മോഹം. എന്നാല്‍ കുടുംബത്തിലെ പിന്നോക്കാവസ്ഥ ഒരു റേസിംഗ് സൈക്കിള്‍ എന്ന റിയാസിന്റെ ആഗ്രഹത്തിന് തടസ്സമായി നിന്നു. 

Also read: പെൻഷൻ അക്കൗണ്ട് തുറക്കാൻ എളുപ്പമാണ്, ഈ document മാത്രം മതി..! 

കായിക മത്സരങ്ങള്‍ക്കായി റേസിംഗ് സൈക്കിള്‍ കടം വാങ്ങി പരിശീലനം നടത്തുന്ന റിയാസിന്റെ ജീവിതകഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ റേസിംഗ് സൈക്കിള്‍ സമ്മാനിക്കാന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തീരുമാനിച്ചത്. 

റിയാസിന്റെ മാതാപിതാക്കൾ, രണ്ട് സഹോദരിമാർ, ഒരു സഹോദരന്മാർ എന്നിവർ മധുബാനിയിലാണ് താമസിക്കുന്നത്.  റിയാസ് ഗാസിയാബാദിൽ വാടകയ്ക്കാണ് താമസിക്കുന്നത്. ഒരു പാചകക്കാരനെന്ന നിലയിലുള്ള തന്റെ പിതാവിന്റെ തുച്ഛമായ വരുമാനം വർധിപ്പിക്കുന്നതിന് ഒഴിവുസമയത്ത് റിയാസ് ഗാസിയാബാദിലെ ഒരു ഭക്ഷണശാലയിൽ പാത്രം കഴുകുന്ന ജോലിയും ചെയ്യും.   

Also read: Lock down സമയത്ത് യുവാവ് തയ്യാറാക്കിയ വായനശാലയ്ക്ക് സവിശേഷതകൾ ഏറെ..! 

റിയാസിന് സൈക്കിള്‍ കൈമാറിയ വിവരം രാഷ്ട്രപതി ഭവനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. റിയാസിന് സൈക്കിള്‍ കൈമാറുന്നതിന്റെ ദൃശ്യങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നാളത്തെ വലിയ സൈക്കിള്‍ താരമാകാന്‍ റിയാസിന് കഴിയട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചതായും രാഷ്ട്രപതി ഭവന്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.  

 

 

2017 ലെ സംസ്ഥാന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റിയാസ് വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഗുവാഹട്ടിയില്‍ നടന്ന സ്‌കൂള്‍ കായിക മേളയില്‍ ദേശീയ റാങ്കില്‍ നാലാം സ്ഥാനമാണ് റിയാസ് സ്വന്തമാക്കിയത്. നാളെയാണ് ഈദ്.  റിയാസിന് ഈദ് സമ്മാനമായി ഇന്നാണ് രാഷ്ട്രപതി സൈക്കിൾ കൈമാറിയത്.  

റിയാസിന്റെ കഥ സമൂഹത്തിലെ നിരാലംബരായ വർഗ്ഗത്തിൽ നിന്നുള്ളവർക്ക് ജീവിതത്തിൽ വലിയ സ്വപ്‌നം കാണാൻ പ്രചോദനമേകുന്നതാണ്. 

Trending News