``മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വികസന വിജയങ്ങളില്‍ നിന്ന് പഠിക്കാം``-പ്രധാനമന്ത്രി
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി:ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി
മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വികസന പരിപാടികളുടെ വിജയങ്ങളില്‍ നിന്ന് പഠിക്കാനാകുമെന്ന് പറഞ്ഞു.
ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2022 ഓടെ ഓരോ ഇന്ത്യക്കാരനും
അവരുടെ തലയ്ക്ക് മുകളില്‍ ഭദ്രവും സുരക്ഷിതവും ആയ മേല്‍ക്കൂര ഉണ്ടാകുമെന്ന് ഞങ്ങളുടെ എല്ലാവര്‍ക്കും
പാര്‍പ്പിടം പദ്ധതി ഉറപ്പാക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂട്ടായ പരിശ്രമവും സമഗ്ര വളര്‍ച്ചയും എന്ന തത്വമാണ് ഞങ്ങള്‍ പിന്തുടരുന്നത് എന്ന് പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
ലോക ജനതയുടെ ആറിലൊന്ന് ഇന്ത്യയിലാണ്,ഞങ്ങളുടെ ഭാരത്തെ കുറിച്ചും ഉത്തരവാദിത്തത്തെ കുറിച്ചും ഞങ്ങള്‍
ശ്രാദ്ധാലുവാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Also Read:ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ഒരു വിദേശ ശക്തിയ്ക്കും തൊടാനാകില്ല: രാജ്നാഥ് സിംഗ്
വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ആഗോള ലക്‌ഷ്യം കൈവരിക്കുന്നതിനുള്ള
മുന്നേറ്റമായി അത് മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ 150 രാജ്യങ്ങള്‍ക്ക് ഇന്ത്യ വൈദ്യ സഹായവും മറ്റ് സഹായവും നല്‍കിയെന്ന്
പ്രധാനമന്ത്രി വിശദീകരിച്ചു.
രാജ്യത്ത് കോവിഡിനെതിരായ പോരാട്ടത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാന്‍ ശ്രമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.