)
ന്യൂഡൽഹി: ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടന്നതടക്കമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെടിനിർത്തൽ പ്രഖ്യാപനം വന്നത് താൻ ഇടപെട്ടിട്ടാണെന്ന ട്രംപിന്റെ തുടർച്ചയായ അവകാശവാദമാണ് മോദി തള്ളിയത്. 'ഓപ്പറേഷൻ സിന്ദൂർ' ചർച്ചക്കുള്ള മറുപടിക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഒരു ലോക നേതാവും ഇടപെട്ടിട്ടില്ലെന്ന് മോദി വ്യക്തമാക്കി. സംഘർഷം നടന്ന സമയത്ത് പാകിസ്ഥാൻ വലിയ ആക്രമണം നടത്തുമെന്നായിരുന്നു അമേരിക്ക പറഞ്ഞത്. എന്നാൽ അതിനേക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് മറുപടി നൽകിയതായും മോദി വിശദീകരിച്ചു. ഇന്ത്യ-പാക് വെടിനിർത്തലിൽ ഒരു രാജ്യത്തിന്റെയും മധ്യസ്ഥതയുണ്ടായിട്ടില്ല. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണങ്ങൾ താങ്ങാനാവാതെ പാകിസ്ഥാനാണ് വെടിനിർത്തലിന് കേണപേക്ഷിച്ചതെന്നും മോദി സഭയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായതെന്ന് മോദി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാകിസ്ഥാനെതിരായ ആക്രമണത്തിൽ ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണയ്ക്കാതിരുന്നത് ദൗർഭാഗ്യകരമാണെന്നും മോദി പറഞ്ഞു. പാക് തന്ത്രങ്ങളുടെ പ്രചാരകരായി മാറിയിരിക്കുകയാണ് കോൺഗ്രസ്. അവിശ്വാസം പരത്താനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരരുടെ ആസ്ഥാനം തകർത്തതിന്റെ ആഘോഷം. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. ഭീകര കേന്ദ്രങ്ങളടക്കം തകർത്തുകൊണ്ട് ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടിയാണ് ഇന്ത്യ നൽകിയത്. ഏപ്രിൽ 22 ലെ ആക്രമണത്തിന് 22 മിനിറ്റിൽ മറുപടി നൽകാൻ ഇന്ത്യക്ക് സാധിച്ചു. പാകിസ്ഥാന് തിരിച്ച് ഒന്നും ചെയ്യാനായില്ല. പാക് ആണവ ഭീഷണി വ്യാജമാണെന്ന് തെളിയിക്കാൻ സാധിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേ