ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനം കാത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്. ശതകോടി ഇന്ത്യക്കാരെ തല ഉയർത്തി നിർത്തിയ പോരാട്ടമായിരുന്നു അവരുടേതെന്നു മോദി പറഞ്ഞു. ആദംപുർ വിമാനത്താവളത്തിൽ എത്തി വ്യോമസേന ഉദ്യോഗസ്ഥരെ കണ്ട ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഇവരുടെ സേവനം സ്മരിക്കപ്പെടുമെന്നും മോദി പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായിച്ച ഭീകരവാദികളെ അവരുടെ മണ്ണിൽ ചെന്ന് വേട്ടയാടിയ സൈനികരാണ് രാജ്യത്തിന്റെ അഭിമാനം കാത്തത്.
Also Read: Shopian Encounter: ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; 3 ലഷ്കർ-ഇ-തൊയ്ബ ഭീകരരെ വധിച്ചു
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ന്യൂ നോർമലെന്ന് പ്രധനമന്ത്രി. പാകിസ്താൻ ഇനിയും ആക്രമണത്തിന് മുതിർന്നാൽ മഹവിനാശമായിരിക്കും ഫലമെന്ന് മോദി മുന്നറിയിപ്പ് നൽകി. മനുഷ്യത്വത്തിന് നേരെ ആക്രമണം നടത്തിയാൽ ആ ശത്രുവിനെ മണ്ണോട് ചേർക്കുമെന്നും മോദിയുടെ മുന്നറിയിപ്പ്. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ ലക്ഷ്മണ രേഖ എന്താണെന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു.
#WATCH | At the Adampur Air Base, PM Narendra Modi says "When our drones destroy the walls of the enemy's fort, when our missiles reach the target with a whizzing sound, the enemy hears 'Bharat Mata Ki Jai'. When we light up the sun even at night, the enemy sees 'Bharat Mata Ki… pic.twitter.com/U2gBePecem
— ANI (@ANI) May 13, 2025
രാജ്യം മൂന്ന് തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇനി ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും. ആണവ ബീഷമി വെച്ചുപൊറുപ്പിക്കില്ല. ഭീകരതയെ സംരക്ഷിക്കുന്ന സർക്കാരിനെയും ഭീകരരെയും വേർതിരിച്ച് കാണില്ലെന്നും മോദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.