മന്ത്രിമാര്‍ ഹാജരാകാത്തതില്‍ അതൃപ്തി; പേരുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം!

കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തിയ മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിനു മുന്‍പ് നല്‍കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.  

Last Updated : Jul 16, 2019, 12:48 PM IST
മന്ത്രിമാര്‍ ഹാജരാകാത്തതില്‍ അതൃപ്തി; പേരുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം!

ന്യൂഡല്‍ഹി: മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എത്തുന്നില്ലായെന്നും ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തിയ മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിനു മുന്‍പ് നല്‍കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എത്തുന്നില്ലയെന്ന കാര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രധാനമന്ത്രിയുടെ ഈ നടപടി. മന്ത്രിമാര്‍ എല്ലാദിവസവും കൃത്യസമയത്ത് ഓഫീസുകളില്‍ എത്തിച്ചേരണമെന്ന് നേരത്തെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

Trending News