ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് തുടക്കം കുറിക്കാന്‍ മോദി ഇന്ന് വാരണാസിയില്‍

രാവിലെ പത്തരയ്ക്ക് വാരണാസിയില്‍ എത്തുന്ന മോദി മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പതിമ അനാഛാദനം ചെയ്യും.   

Last Updated : Jul 6, 2019, 09:19 AM IST
ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് തുടക്കം കുറിക്കാന്‍ മോദി ഇന്ന് വാരണാസിയില്‍

ന്യൂഡല്‍ഹി: ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് തുടക്കം കുറിക്കാന്‍ നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ എത്തും. 

രാവിലെ പത്തരയ്ക്ക് വാരണാസിയില്‍ എത്തുന്ന മോദി മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാഛാദനം ചെയ്യും. അതിന് ശേഷം വാരണാസിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൃക്ഷതൈ നടല്‍ ചടങ്ങിന് തുടക്കം കുറിക്കും.

തുടര്‍ന്ന് പതിനൊന്നരയോടെ ബിജെപി അംഗത്വ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മന്‍ മഹല്‍ വിര്‍ച്വല്‍ മ്യൂസിയവും അദ്ദേഹം സന്ദര്‍ശിക്കും.

പ്രധാനമന്ത്രിക്കൊപ്പം ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പിനദ്ദയും ഉണ്ടാകും.

Trending News