അന്ത്രാരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി ലഡാക്കില്‍

ജൂണ്‍ 21 ന് ലഡാക്കിന്‍റെ തലസ്ഥാനമായ ലേയില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ ആയിരിക്കും പ്രധാനമന്ത്രി മോദി പങ്കെടുക്കുകയെന്ന്‍ ആയുഷ് മന്ത്രാലയമാണ് അറിയിച്ചത്.  

Last Updated : Mar 12, 2020, 12:29 PM IST
അന്ത്രാരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി ലഡാക്കില്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.

ജൂണ്‍ 21 ന് ലഡാക്കിന്‍റെ തലസ്ഥാനമായ ലേയില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ ആയിരിക്കും പ്രധാനമന്ത്രി മോദി പങ്കെടുക്കുകയെന്ന്‍ ആയുഷ് മന്ത്രാലയമാണ് അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ അന്താരാഷ്ട്ര യോഗാദിനമാണിത്.

ഈ പരിപാടിയില്‍ കുറഞ്ഞത് 15000 മുതല്‍ 20000 വരെ ആളുകള്‍ പങ്കെടുക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ലേയില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായി ഇത് മാറും. കൂടാതെ വൈവിധ്യവും വ്യത്യസ്തവുമായ പരിപാടികളായിരിക്കും ഈ ദിനത്തില്‍ ലേയില്‍ സംഘടിപ്പിക്കുന്നതെന്നും ആയുഷ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Also read: ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

ഇന്ത്യയുടെ ആവശ്യപ്രകാരം 2014 ല്‍ ആണ് അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. ശേഷം 2015 ല്‍ നടന്ന ആദ്യ യോഗാദിനാഘോഷത്തില്‍ 191 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം റാഞ്ചിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

2015 ല്‍ ഡല്‍ഹിയും 2016 ല്‍ ചണ്ഡിഗഡ് 2017 ല്‍ ലഖ്നൗ 2018 ഡെറാഡൂണ്‍ എന്നിവിടങ്ങളായിരുന്നു പ്രധാനവേദി.

Trending News