എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുത്; കൂടുതല്‍ ജാഗ്രത പുലര്‍ത്തുക: പ്രിയങ്ക ഗാന്ധി

ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ളതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.  

Updated: May 21, 2019, 08:13 AM IST
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുത്; കൂടുതല്‍ ജാഗ്രത പുലര്‍ത്തുക: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ളതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഉന്മേഷം കെടുത്താന്‍ ലക്ഷ്യമിട്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രദ്ധിക്കാതെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കൂ എന്നും പ്രിയങ്ക പ്രവര്‍ത്തകരോട് പറഞ്ഞു. 

പ്രിയങ്ക കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക് വേണ്ടി റെക്കോര്‍ഡഡ്‌ ഓഡിയോ മെസേജ് വഴിയാണ് സന്ദേശം പങ്കുവച്ചത്.  എക്സിറ്റ് പോളിലും അത് പോലെയുള്ള മറ്റ് അപവാദ പ്രചാരണങ്ങള്‍ക്കും ഇരയാകാന്‍ നില്‍ക്കരുതെന്നും പ്രിയങ്ക സന്ദേശത്തില്‍ പറഞ്ഞു. മാത്രമല്ല ജാഗ്രതയോടെ ഇരിക്കണമെന്നും നമ്മുടെ കഠിനാധ്വാനം ഫലം നേടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 300ൽ അധികം സീറ്റുകൾ  എൻഡിഎക്ക് കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നു.