• 0/542 TARGET 272
  • BJP+

    0BJP+

  • CONG+

    0CONG+

  • OTH

    0OTH

Full coverage

കോണ്‍ഗ്രസ്‌ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി രാജിവെച്ചു

പാർട്ടിക്കു വേണ്ടി രക്തവും വിയർപ്പുമൊഴുക്കുന്നവരേക്കാൾ കൂടുതൽ പ്രാധാന്യം ഗുണ്ടകൾക്കാണ് ലഭിക്കുന്നതെന്ന് അവർ ട്വീറ്റ് ചെയ്തിരുന്നു. 

Updated: Apr 19, 2019, 12:21 PM IST
കോണ്‍ഗ്രസ്‌ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി രാജിവെച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിവെച്ചത്. കോണ്‍ഗ്രസിന്‍റെ പ്രധാന പ്രചാരണ മുഖമായിരുന്നു പ്രിയങ്ക. മാത്രമല്ല കോണ്‍ഗ്രസിന്‍റെ പെണ്‍പുലിയായിരുന്നു അവര്‍.

രാജി കത്ത് നേതൃത്വത്തിന് കൈമാറുകയും ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ്‌ വക്താവ് എന്ന വിശേഷണവും പ്രിയങ്ക മാറ്റി. തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍  അതൃപ്തി അറിയിച്ചുകൊണ്ടാണ് പ്രിയങ്ക രാജിവെച്ചത്. 

പാർട്ടിക്കു വേണ്ടി രക്തവും വിയർപ്പുമൊഴുക്കുന്നവരേക്കാൾ കൂടുതൽ പ്രാധാന്യം ഗുണ്ടകൾക്കാണ് ലഭിക്കുന്നതെന്ന് അവർ ട്വീറ്റ് ചെയ്തിരുന്നു. തന്നോട് അപമര്യാദയായി പെരുമാറിയവർക്കെതിരെ എടുത്ത നടപടി കോൺഗ്രസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു ചതുർവേദിയുടെ പരാമർശം.

കോൺഗ്രസിന്റെ കമ്യൂണിക്കേഷൻ വിഭാഗം കൺവീനർ കൂടിയായ പ്രിയങ്ക ചതുർവേദിയുടെ രാജി പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്നെ അപമാനിച്ചവർ ഒരു നടപടിയും നേരിടാതെ രക്ഷപ്പെടുന്നത് നിർഭാഗ്യകരമാണെന്നും അവർ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

 

 

പാർട്ടിക്ക് വേണ്ടി നിരവധി വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിട്ട് തനിക്കെതിരെ ഭീഷണി മുഴക്കിയവരെ സംരക്ഷിക്കുകയാണ് പാർട്ടി ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. 

ദിവസങ്ങൾക്കു മുൻപ് മഥുരയിൽ വച്ചാണ് പ്രിയങ്ക ചതുർവേദി കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് അപമാനം നേരിടേണ്ടി വന്നത്. പ്രിയങ്കയുടെ പരാതിയെ തുടർന്ന് കോൺഗ്രസ് നേതൃത്വം പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് സസ്പെൻഷൻ പിൻവലിച്ച് കോൺഗ്രസ് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.