ഹിന്ദി പരീക്ഷയില്‍ തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ യോഗ്യതയില്ല!!

ഹിന്ദി പരീക്ഷയില്‍ തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ യോഗ്യതയില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

Updated: Apr 24, 2019, 06:48 PM IST
ഹിന്ദി പരീക്ഷയില്‍ തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ യോഗ്യതയില്ല!!

ന്യൂഡല്‍ഹി: ഹിന്ദി പരീക്ഷയില്‍ തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ യോഗ്യതയില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്ത് സ്വാമി വിമര്‍ശനം ഉന്നയിച്ചത്.

ജീസസ് ആന്‍റ് മേരി കോളേജില്‍ പഠിക്കുമ്പോള്‍ ഹിന്ദിക്ക് തോറ്റയാളാണ് പ്രിയങ്കയെന്നും മോദിയെ കുറ്റം പറയാനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ക്കില്ലെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.

വാരാണസയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവിടെ ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാമെന്നും സ്വാമി പ്രതികരിച്ചു.

നെഹ്‌റു കുടുംബം ഒന്നടങ്കം രാജ്യത്തെ തകര്‍ക്കുകയാണ് ചെയ്തതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി