നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്‍റെ വഴി, വിജയാശംസകള്‍!!

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍ തന്നെയാണ് താനെന്ന് തെളിയിക്കുംവിധമാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഓരോ നീക്കങ്ങളും.... രാഷ്ട്രീയത്തില്‍ പുതുമുഖമെങ്കിലും തികഞ്ഞ അനുഭവപാരമ്പര്യമാണ് തനിക്കുള്ളതെന്ന് അവരുടെ ഓരോ പ്രവൃത്തികളും വ്യക്തമാക്കുന്നു.

Updated: May 14, 2019, 05:17 PM IST
നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്‍റെ വഴി, വിജയാശംസകള്‍!!

ഇന്‍ഡോര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍ തന്നെയാണ് താനെന്ന് തെളിയിക്കുംവിധമാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഓരോ നീക്കങ്ങളും.... രാഷ്ട്രീയത്തില്‍ പുതുമുഖമെങ്കിലും തികഞ്ഞ അനുഭവപാരമ്പര്യമാണ് തനിക്കുള്ളതെന്ന് അവരുടെ ഓരോ പ്രവൃത്തികളും വ്യക്തമാക്കുന്നു.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം തന്നെ എതിര്‍ പാര്‍ട്ടികളില്‍ കനത്ത തലവേദന സൃഷ്ടിച്ചിരുന്നു എന്നത് നേതാക്കളുടെ പരാമര്‍ശനങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. മതം, ജാതി, വിവാഹം, കുടുംബജീവിതം, ഭര്‍ത്താവ്, കുട്ടികള്‍, വേഷവിധാനം എന്നിങ്ങനെ വിമര്‍ശിക്കാന്‍ ഒന്നുംതന്നെ ബാക്കിയില്ല. എന്നാല്‍ അവയെയെല്ലാം ചിരിച്ചു തള്ളുന്ന ഒരു പ്രിയങ്കയെയാണ്‌ പിന്നീട് കാണുവാന്‍ കഴിഞ്ഞത്...
 
ഒരാളുടെ നിലവാരമുള്ള പെരുമാറ്റം അയാളുടെ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ രാഷ്ട്രീയമര്യാദയില്‍ ജനങ്ങളുടെ കൈയടി നേടിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സംഭവമാണ് പ്രിയങ്കയെ വീണ്ടും ഏവരുടെയും പ്രിയങ്കരിയായി മാറ്റിയിരിക്കുന്നത്. വേദിയിലേയ്ക്കുള്ള യാത്രാമധ്യേ ബിജെപി അനകൂല മുദ്രാവാക്യം മുഴക്കി ഒരുപറ്റം പ്രദേശവാസികള്‍ എത്തി. എന്നാല്‍, ഈ വിഷയത്തില്‍ തികച്ചും നീരസം പ്രകടിപ്പിക്കാതെ പുഞ്ചിരിച്ചുകൊണ്ട് വണ്ടിയില്‍ നിന്നിറങ്ങിയ പ്രിയങ്ക അവരുടെ കൈകള്‍ പിടിച്ച്‌ ഇങ്ങനെയാണ് പറഞ്ഞത്. "നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിക്ക് എന്‍റെ വഴി, എല്ലാ ആശംസകളും", ഇതോടെ, പ്രിയങ്കയുടെ ലാളിത്യം കണ്ടറിഞ്ഞ മോദി അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ തിരിച്ച് പ്രിയങ്കയ്ക്കും ആശംസകള്‍ നല്‍കിയാണ് മടങ്ങിയത്. 

1989 മുതല്‍ ബിജെപിയുടെ ഉറച്ച സീറ്റാണ് ഇന്‍ഡോര്‍. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.