പ്രിയങ്ക ഗാന്ധിയെ ഡെങ്കിപ്പനിയെതുടര്‍ന്ന് ഗംഗാ രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധിയെ ഡെങ്കിപ്പനിയെ തുടര്‍ന്ന് ഡൽഹിയിലെ സര്‍ ഗംഗാ രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഈ മാസം 23-ന് ആണ് പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   

Last Updated : Aug 25, 2017, 04:01 PM IST
പ്രിയങ്ക ഗാന്ധിയെ ഡെങ്കിപ്പനിയെതുടര്‍ന്ന് ഗംഗാ രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധിയെ ഡെങ്കിപ്പനിയെ തുടര്‍ന്ന് ഡൽഹിയിലെ സര്‍ ഗംഗാ രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഈ മാസം 23-ന് ആണ് പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   

പനിയെ തുടർന്നാണ് പ്രിയങ്കയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും തുടർന്നു നടത്തിയ പരിശോധനകളിൽ പ്രയങ്കയ്ക്കു ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു.  പ്രിയങ്കയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഡൽഹിയിൽ 657 പേരാണ് ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്. തെക്കൻ മുനിസിപ്പൽ കോർപറേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. 

Trending News