ഉന്നാവോ കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി!

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ തീകൊളുത്തി കൊലപെടുത്തിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് കോ​ണ്‍‌​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി!

Updated: Dec 7, 2019, 02:30 PM IST
ഉന്നാവോ കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി!

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ തീകൊളുത്തി കൊലപെടുത്തിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് കോ​ണ്‍‌​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി!

പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച പ്രി​യ​ങ്ക പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യുകയും പെണ്‍കുട്ടിയ്ക്ക് സു​ര​ക്ഷ ന​ല്‍​കാ​തി​രു​ന്ന​തി​നെ രൂ​ക്ഷ​ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ക്കുകയും ചെയ്തു. 

ഉ​ന്നാ​വോ​യി​ല്‍ മു​ന്‍​പ് സ​മാ​ന​രീ​തി​യി​ല്‍‌ സം​ഭ​വം ഉ​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് പോ​ലീ​സ് സു​ര​ക്ഷ ന​ല്‍​കാ​തി​രു​ന്ന​ത്? കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തി​രു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്? ദി​വസേന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യി അ​ര​ങ്ങേ​റു​ന്ന അ​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ന്ത് ന​ട​പ​ടി കൊ​ണ്ടെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. 

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് പ്രി​യ​ങ്ക ഉ​ന്നാ​വോ​യി​ല്‍ എ​ത്തി​യ​ത്. റായ്ബറേലിയേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഗ്രാമത്തിന് പുറത്തുവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. 

ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ലഖ്നൗവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയത്. 

വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദ്ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.

ഹ​രി​ശ​ങ്ക​ര്‍ ത്രി​വേ​ദി, രാം ​കി​ഷോ​ര്‍ ത്രി​വേ​ദി, ഉ​മേ​ഷ് ബാ​ജ്പേ​യി, ശി​വം ത്രി​വേ​ദി, ശു​ഭം ത്രി​വേ​ദി എ​ന്നി​വ​രാ​ണ് അ​ക്ര​മി​ക​ള്‍. ഇതി​ല്‍ ശി​വം ത്രി​വേ​ദി​യും ശു​ഭം ത്രി​വേ​ദി​യും 2018-ല്‍ ​ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു.

ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.40ഓടെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്.