വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്‍റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.  

Last Updated : Apr 25, 2019, 01:24 PM IST
വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കില്ല. പകരം അജയ് റായ് ആണ് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.   

2014ല്‍ അജയ് റായ് വാരണാസിയില്‍ മൂന്നാംസ്ഥാനത്തായിരുന്നു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. 

വാരാണസിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു പ്രിയങ്ക ഗാന്ധി ഇക്കാര്യം പറഞ്ഞിരുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്‍റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

എന്തായാലും മത്സര സാധ്യത തള്ളാതെ പ്രിയങ്ക രംഗത്തെത്തിയത് അണികളില്‍ ആവേശം പടര്‍ത്തിയിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.  രാഹുല്‍ ഗാന്ധിയ്ക്ക് വോട്ടുതേടി പ്രിയങ്ക കേരളത്തിലെ വയനാട്ടിലും എത്തിയിരുന്നു.  

Trending News