വാരാണസിയില്‍ മത്സരിക്കുന്നില്ല എന്നത് പ്രിയങ്കയുടെ തീരുമാനം: സാം പിട്രോഡ

7 ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ 3 ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാ കണ്ണുകളും അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന വാരണാസിയിലേയ്ക്കാണ്. അതിന് കാരണവുമുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലം എന്നതിലുപരി മോദിയ്ക്കെതിരായി ആര് മത്സരിക്കും എന്നത് തന്നെ...

Last Updated : Apr 26, 2019, 04:15 PM IST
വാരാണസിയില്‍ മത്സരിക്കുന്നില്ല എന്നത് പ്രിയങ്കയുടെ തീരുമാനം: സാം പിട്രോഡ

ന്യൂഡല്‍ഹി: 7 ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ 3 ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാ കണ്ണുകളും അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന വാരണാസിയിലേയ്ക്കാണ്. അതിന് കാരണവുമുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലം എന്നതിലുപരി മോദിയ്ക്കെതിരായി ആര് മത്സരിക്കും എന്നത് തന്നെ...

യജ്ഞം, ക്ഷേത്ര ദര്‍ശനം, മെഗാ റോഡ്‌ ഷോ എന്നിവയ്ക്ക്ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

ഇനി അടുത്ത ചോദ്യം പ്രധാനമന്ത്രിയെ എതിരിടുന്നത് ആരെന്നതാണ്? കാരണം മോദിയ്ക്കെതിരെ കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൂടാതെ പ്രിയങ്ക ഗാന്ധിയും പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ വാരാണസിയില്‍ മത്സരിക്കുമെന്ന് പലതവണ അഭിപ്രായപ്പെട്ടിരുന്നു. 

എന്നാല്‍ അതിനുവിപരീതമായി ഇന്നലെ കോണ്‍ഗ്രസ്‌ നേതൃത്വം വാരാണസിയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അജയ് റായിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. 2014ല്‍ നടന്ന തിരഞ്ഞെടുപ്പിലും അജയ് റായ് ആയിരുന്നു വാരാണസിയില്‍ സ്ഥാനാര്‍ഥി. 

ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെതാണെന്ന് കോൺ​ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്ന മറ്റ് ഉത്തരവാദിത്വങ്ങൾ ഉള്ളതതിനാലാണ് വാരാണസിയില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ പറഞ്ഞു.

ഒരു മണ്ഡലത്തില്‍ കേന്ദ്രീകരികരിച്ചു പ്രവര്‍ത്തിക്കുന്നതിലും ഉപരിയായി തന്‍റെ ഉത്തരവാദിത്ത്വങ്ങൾ ചെയ്ത് തീർക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പ്രിയങ്കയുടെ തീരുമാനം, അത് അവര്‍ നടപ്പിലാക്കുകയും ചെയ്തു, ആദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയെ തന്നെയാണ് വാരാണസിയിൽ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ മോദിക്കെതിരെ മത്സരിച്ച അജയ് റായ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നിരുന്നു. 75,614 വോട്ടാണ് അജയ് റായ് കഴിഞ്ഞ തവണ തേടിയത്. ആകെ പോൾ ചെയ്ത വോട്ടിന്‍റെ 7.5% വോട്ട് മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 

 

Trending News