വളരെ കുറച്ചുപേര്‍ക്കെ ഉണ്ടാകൂ ഈ ധൈര്യം, തീരുമാനത്തെ ബഹുമാനിച്ച് പ്രിയങ്ക

ഇന്നലെയാണ് രാഹുല്‍ തന്‍റെ രാജി കത്ത് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.   

Last Updated : Jul 4, 2019, 11:12 AM IST
വളരെ കുറച്ചുപേര്‍ക്കെ ഉണ്ടാകൂ ഈ ധൈര്യം, തീരുമാനത്തെ ബഹുമാനിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: പരസ്യമായി രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രംഗത്ത്. 

ഇതിനെക്കുറിച്ച് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രിയങ്ക ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്. 'വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഉണ്ടാകൂ താങ്കള്‍ കാണിച്ച ഈ ധൈര്യമെന്നും, നിങ്ങളുടെ തീരുമാനത്തെ ഹൃദയംകൊണ്ട് ബഹുമാനിക്കുന്നുവെന്നുമാണ്'.

 

 

ഇന്നലെയാണ് രാഹുല്‍ തന്‍റെ രാജി കത്ത് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു രാഹുലിന്‍റെ രാജി. 

തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്‌ അത് കൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. 

മാത്രമല്ല അധികാരത്തിനു വേണ്ടിയല്ല താന്‍ രാഷ്ടീയത്തിലിറങ്ങിയതെന്നും ആരോടും വിദ്വേഷമില്ലെന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ സേവിക്കാനായതില്‍ അഭിമാനമുണ്ടെന്നും രാഹുല്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു.

Trending News