പ്രിയങ്കയുടെ ഉടലില്‍ മമതയുടെ തല; ബിജെപി നേതാവ് മാപ്പ് പറയണമെന്ന് സുപ്രീം കോടതി!

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ബിജെപി യുവമോര്‍ച്ചാ നേതാവ് മാപ്പ് പറയണമെന്ന് സുപ്രീം കോടതി!!

Last Updated : May 14, 2019, 04:49 PM IST
 പ്രിയങ്കയുടെ ഉടലില്‍ മമതയുടെ തല; ബിജെപി നേതാവ് മാപ്പ് പറയണമെന്ന് സുപ്രീം കോടതി!

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ബിജെപി യുവമോര്‍ച്ചാ നേതാവ് മാപ്പ് പറയണമെന്ന് സുപ്രീം കോടതി!!

കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനറായ പ്രിയങ്ക ശര്‍മ്മയ്ക്ക് കോടതി മാപ്പ് പറയണമെന്ന നിര്‍ദേശം നല്‍കി ജാമ്യം അനുവദിക്കുകയായിരുന്നു. 

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്ന് കോടതി ശാസിച്ചു.

കഴിഞ്ഞ വാരം നടന്ന മെറ്റ് ഗാലയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെത്തിയ വേഷത്തിനൊപ്പം മമതയുടെ തല വെട്ടി വച്ച ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. 

ബംഗാളിന്‍റെ സംസ്കാരത്തെ തന്നെ ബിജെപി അപമാനിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൗറ പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. 

എന്നാല്‍, മമത സര്‍ക്കാരിന്‍റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റെന്നായിരുന്നു ബിജെപിയുടെ പ്രതികരണ൦. 

Trending News