"നേതാക്കളുടെ 'ഗോഡ്സെ' പരാമര്‍ശത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ല", അമിത് ഷാ

ബിജെപി നേതാക്കള്‍ നടത്തുന്ന ഗോ​ഡ്സെ അനുകൂല പ​രാ​മ​ര്‍​ശത്തില്‍നിന്നും പാര്‍ട്ടിയെ രക്ഷിച്ച് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. നേ​താ​ക്ക​ളെ ത​ള്ളിപ്പറഞ്ഞ അ​മി​ത് ഷാ ​നേ​താ​ക്ക​ളു​ടെ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ളു​മാ​യി പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പറഞ്ഞു.

Last Updated : May 17, 2019, 02:28 PM IST
"നേതാക്കളുടെ 'ഗോഡ്സെ' പരാമര്‍ശത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ല", അമിത് ഷാ

ന്യൂ​ഡ​ല്‍​ഹി: ബിജെപി നേതാക്കള്‍ നടത്തുന്ന ഗോ​ഡ്സെ അനുകൂല പ​രാ​മ​ര്‍​ശത്തില്‍നിന്നും പാര്‍ട്ടിയെ രക്ഷിച്ച് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. നേ​താ​ക്ക​ളെ ത​ള്ളിപ്പറഞ്ഞ അ​മി​ത് ഷാ ​നേ​താ​ക്ക​ളു​ടെ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ളു​മാ​യി പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്നുമുള്ള കമല്‍ ഹാസന്‍റെ പരാമര്‍ശമാണ് വന്‍ വിവാദത്തിന് വഴിയൊരുക്കിയത്.

പിന്നാലെ, ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്രഗ്യാ സിം​ഗ് ഠാക്കൂ​ര്‍, കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത് കു​മാ​ര്‍ ഹെ​ഗ്ഡെ, എം​പി ന​ളി​ന്‍ കു​മാ​ര്‍ ക​ട്ടീ​ല്‍ തു​ട​ങ്ങി​യ​വര്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 

വ്യാ​ഴാ​ഴ്ച​യാ​ണ് ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശം പ്രഗ്യാ സിം​ഗ് ഠാക്കൂ​ര്‍ ന​ട​ത്തി​യ​ത്. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഇ​ത് വി​വാ​ദ​മാ​വു​ക​യും കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്ത​തോ​ടെ ബി​ജെ​പി നേ​തൃ​ത്വം ഈ ​പ്ര​സ്താ​വ​ന ത​ള്ളു​ക​യാ​യി​രു​ന്നു.

പിന്നീടാണ്‌ പ്രഗ്യയെ അ​നു​കൂ​ലി​ച്ച്‌ ഹെ​ഗ്ഡെ രം​ഗ​ത്തു വ​ന്ന​ത്. വി​ഷ‍​യ​ത്തി​ല്‍ പ്രഗ്യ മാ​പ്പു പ​റ​യേ​ണ്ട​തി​ല്ലെ​ന്നും ഗോ​ഡ്സെ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യ​തി​ല്‍ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഹെ​ഗ്ഡെ​യു​ടെ ട്വീ​റ്റ്. എ​ന്നാ​ല്‍, പെ​ട്ട​ന്നു ത​ന്നെ ഹെ​ഗ്ഡെ ട്വീ​റ്റ് പി​ന്‍​വ​ലിക്കുകയും ത​ന്‍റെ ട്വി​റ്റ​ര്‍ പേ​ജ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്നും ത​ന്‍റേ​തെ​ന്നു പേ​രി​ല്‍ വ​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്ന് വി​ശ​ദീ​ക​ര​ണ​വും ന​ല്‍​കി.

സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ന​ളി​ന്‍ കു​മാ​ര്‍ ക​ട്ടീ​ലി​ന്‍റെ​യും ട്വീ​റ്റ്. ഒ​രാ​ളെ കൊ​ന്ന ഗോ​ഡ്സെ​യാ​ണോ 72 പേ​രെ കൊ​ന്ന അ​ജ്മ​ല്‍ ക​സ​ബാ​ണോ 17,000 പേ​രെ കൊ​ന്ന രാ​ജീ​വ് ഗാ​ന്ധി​യാ​ണോ ക്രൂ​ര​ന്‍ എ​ന്നാ​യി​രു​ന്നു ക​ട്ടീ​ലി​ന്‍റെ ട്വീ​റ്റ്. പെട്ടെന്നുതന്നെ ക​ട്ടീ​ലും ഈ ട്വീറ്റ് നീക്കം ചെയ്തു.

എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശക്തമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്. ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്രഗ്യാ സിം​ഗ് ഠാക്കൂ​ര്‍, കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത് കു​മാ​ര്‍ ഹെ​ഗ്ഡെ, എം​പി ന​ളി​ന്‍ കു​മാ​ര്‍ ക​ട്ടീ​ല്‍ എന്നിവരോടാണ് പാര്‍ട്ടി അച്ചടക്ക സമിതി വിശദീകരണം തേടിയത്. കൂടാതെ, സ​മി​തി​യോ​ട് 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അമിത് ഷാ പറഞ്ഞു.

മൂവരുടെയും അഭിപ്രായം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും സംഭവത്തില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. 

 

Trending News