ന്യൂഡൽഹി: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടതായി ഐഎസ്ആർഒ. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിതമായ പ്രതിസന്ധിയാണ് ദൗത്യത്തിന്റെ പരാജയത്തിന് കാരണമായത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ആണ് ഭ്രമണപഥത്തിൽ എത്തും മുൻപ് പരാജയപ്പെട്ടത്. സാധിച്ചില്ല. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാൻ ഡോ. വി നാരായണൻ അറിയിച്ചു.
Today 101st launch was attempted, PSLV-C61 performance was normal till 2nd stage. Due to an observation in 3rd stage, the mission could not be accomplished.
— ISRO (@isro) May 18, 2025
അത്യപൂർവമായാണ് പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അഞ്ച് നൂതന ഇമേജിംഗ് സംവിധാനങ്ങൾ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരുന്നു. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഈ ഉപഗ്രഹം സജ്ജമാക്കിയിരുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101ാം വിക്ഷേപണം ആയിരുന്നു പിഎസ്എല്‍വി സി 61.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.