ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ദൗത്യമായ പിഎസ്എൽവി-സി62 (PSLV-C62 / EOS-N1) വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാംഘട്ട പ്രവർത്തനത്തിന്റെ ഏകദേശം അവസാനം വരെ എല്ലാം കൃത്യമായിരുന്നുവെന്നും എന്നാൽ ഒടുവിൽ എന്തോ തകരാറ് സംഭവിച്ചുവെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. റോക്കറ്റിന്റെ സഞ്ചാരപാതയിൽ ഡീവിയേഷൻ ഉണ്ടായി എന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത്. രാവിലെ 10.18നാണ് വിക്ഷേപിച്ചത്.
The PSLV-C62 mission encountered an anomaly during end of the PS3 stage. A detailed analysis has been initiated.
— ISRO (@isro) January 12, 2026
ഡിആർഡിഒയുടെ അഭിമാന ഉപഗ്രഹമായ 'അന്വേഷ' (Anvesha) ഉൾപ്പെടെ 16 പേലോഡുകളും ദൗത്യത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷത്തെ പരാജയത്തിന് ശേഷം പിഎസ്എൽവി നടത്തുന്ന ആദ്യ ദൗത്യമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഭൗമനിരീക്ഷണത്തിനായുള്ള ഇഒഎസ്-എൻ1 (EOS-N1) ഉപഗ്രഹവും ഈ ദൗത്യത്തിന്റെ ഭാഗമാണ്.
The PSLV-C62 mission encountered an anomaly during end of the PS3 stage. A detailed analysis has been initiated.
— ISRO (@isro) January 12, 2026
അന്വേഷ ഉപഗ്രഹത്തിന് പുറമേ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങളും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വിപ്ലവകരമായ പരീക്ഷണങ്ങളും ഉൾപ്പെടെ 15 പേലോഡുകളാണ് ഈ ദൗത്യത്തിലുള്ളത്. ബ്രിട്ടൻ (UK), ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബഹിരാകാശത്ത് എത്തിയ ശേഷം വിജയകരമായി ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ രൂപകൽപ്പന ചെയ്ത സ്പാനിഷ് സ്റ്റാർട്ടപ്പായ 'ഓർബിറ്റൽ പാരഡൈമിൻ്റെ' കിഡ് എന്ന പേലോഡ് ഇതിലുണ്ട്.
ഇന്ത്യൻ കമ്പനിയായ 'ഓർബിറ്റ് എയിഡിൻ്റെ' ആയുൽസാറ്റ് എന്ന ഉപഗ്രഹം ബഹിരാകാശ ചരിത്രത്തിൽ നിർണ്ണായകമായേക്കാം. ഭ്രമണപഥത്തിൽ വെച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പ് 'ധ്രുവ സ്പേസിൻ്റെ' അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി-സി62 ദൗത്യത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









