ചണ്ഡീഗഡ്: അമൃത്സറിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. മജീട്ടയിൽ ഇന്നലെ രാത്രിയാണ് സംഭവം. ആറ് പേരാണ് ചികിത്സയിലുള്ളത്. ഭംഗാലി, പടാൽപുരി, മാരാരി കലൻ, തെരേവാൾ എന്നീ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചത്. മദ്യം തയ്യാറാക്കുന്നതിനായി ഓൺലൈനായി എഥനോൾ വാങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വ്യാജ മദ്യ വിതരണ ശൃംഖലയിലെ പ്രധാനി ഉൾപ്പെടെ 9 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. നാല് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. എഥനോൾ വിതരണം ചെയ്തയാൾ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്.
തിങ്കളാഴ്ചയാണ് സംഭവം. മദ്യം കഴിച്ച് രാത്രിയോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പലരും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രദേശം സന്ദർശിച്ചു. ദുരന്തത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി.
അതേസമയം ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്കയുമുണ്ട്. ദുരന്തത്തിന് പിന്നാലെ ആരോഗ്യവകുപ്പും പോലീസും പരിശോധന ശക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.