close

News WrapGet Handpicked Stories from our editors directly to your mailbox

സ്വന്തം കുടുംബത്തില്‍ നിന്നും ചതി; പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി

ജയിച്ചവര്‍ സന്തോഷം കൊണ്ട് അറുമാതിക്കുമ്പോള്‍ തോറ്റവര്‍ നോവുന്ന മനസ്സുമായി നില്‍ക്കുന്നത് സ്വാഭാവികമാണ്.  

Updated: May 24, 2019, 01:15 PM IST
സ്വന്തം കുടുംബത്തില്‍ നിന്നും ചതി; പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി

ജലന്ധര്‍: തിരഞ്ഞെടുപ്പുകളില്‍ വിജയവും പരാജയവും സ്വാഭാവികം മാത്രം. ഒരാള്‍ പരാജയപ്പെട്ടാല്‍ മാത്രമേ മറ്റേ ആള്‍ക്ക് വിജയിക്കാന്‍ കഴിയൂ. ജയിച്ചവര്‍ സന്തോഷം കൊണ്ട് അറുമാതിക്കുമ്പോള്‍ തോറ്റവര്‍ നോവുന്ന മനസ്സുമായി നില്‍ക്കുന്നത് സ്വാഭാവികമാണ്.

ജനങ്ങള്‍ ആര്‍ക്ക് വോട്ടിടും എന്ന കാര്യത്തില്‍ ആര്‍ക്കും ഒന്നും പറയാനികില്ലയെന്നത് പരമമായ സത്യമാണ്. എന്നാല്‍ ഇതില്‍ നിന്നും കുറച്ച് വ്യത്യസ്തമാണ് പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി നീട്ടു ഷത്രന്‍ വാലയുടെ പരാജയ ദുഖം.

ശരിക്കും ഒരു മനുഷ്യന് താങ്ങാന്‍ കഴിയുന്നതിലും അധികമാണ് ആ ദുഃഖം. അയാള്‍ക്ക് സഹിക്കാന്‍ പറ്റാത്തത് തനിക്ക് പരാജയം സംഭവിച്ചതിലല്ല, അതുകൊണ്ടല്ല അയാള്‍ തന്നെ കാണാന്‍ വന്ന മാധ്യമ പ്രവര്‍ത്തകന്‍റെ മുന്നില്‍ പൊട്ടിക്കരഞ്ഞത്, മറിച്ച് തനിക്ക് കിട്ടിയ വോട്ടിന്‍റെ എണ്ണമാണ് അയാളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്.  

തിരഞ്ഞെടുപ്പില്‍ തനിക്ക് വന്‍വിജയം ലഭിക്കും എന്നൊന്നും പ്രതീക്ഷിച്ചല്ല നീട്ടു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വോട്ടെണ്ണല്‍ ഫലം വന്നപ്പോള്‍ നീട്ടുവിന് ലഭിച്ചത് എത്ര വോട്ട് ആണെന്നോ, വെറും അഞ്ച്. 

അപ്പോള്‍ നിങ്ങള്‍ വിചാരിക്കും എത്ര വോട്ട് കിട്ടുമെന്ന് നേരത്തെ അറിയാമായിരുന്നോ, അത് കിട്ടാത്തത് കൊണ്ടാണോ അയാള്‍ കരഞ്ഞത് എന്നല്ലേ. എന്നാല്‍ അല്ല സ്വന്തം കുടുംബത്തില്‍ നിന്നും ഉണ്ടായ ചതിയാണ് അയാള്‍ക്ക് സഹിക്കാന്‍ പറ്റാതായത്.  

ഒമ്പത് കുടുംബാംഗങ്ങള്‍ ഉള്ള തനിക്ക് ലഭിച്ചത് 5 വോട്ട്. അപ്പോള്‍ തന്‍റെ വീട്ടിലെ നാലുപേര്‍ തന്നോട് വഞ്ചന കാട്ടിയെന്നതാണ് നീട്ടുവിനെ കരയിച്ചത്. വീട്ടിലുള്ളവരുടെ പോലും വോട്ട് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് പൊട്ടിക്കരയുന്ന നീട്ടുവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. 

 

 

സ്വന്തം കുടുംബാംഗങ്ങളുടെ വോട്ടുകള്‍ പോലും ലഭിക്കാത്ത നീട്ടുവിനെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. എന്തായാലും ഈ പരാജയം നീട്ടുവിനെ ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലയെന്ന തീരുമാനത്തില്‍ എത്തിച്ചിരിക്കുകയാണ്.