ന്യൂഡൽഹി: മാധ്യമപ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ആള്‍ദൈവം ഗുർമീത് റാം റഹിം സിങിനെ വെറുതെവിട്ടു. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടേതാണ് നടപടി. 2002ൽ മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് ഗുർമീത് റാം റഹിം സിങിനെ വെറുതെവിട്ടുകൊണ്ട് കോടതി വിധി വന്നിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട് ഏഴുവർഷത്തിന് ശേഷമാണ് ഇപ്പോൾ റാം റഹിം സിങിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി വരുന്നത്.
2002ൽ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ടു...
2002ൽ ആണ് മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെടുന്നത്. ഹരിയാനയിലെ സിർസയില്‍ വീടിന്‍റെ മുന്‍പില്‍ വെച്ചാണ് റാം ചന്ദർ ഛത്രപതിക്ക് വെടിയേൽക്കുന്നത്. ഗുർമീത് റാം റഹിം സിങിനെതിരെ റാം വാര്‍ത്ത നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.
ശിക്ഷ
2019 ജനുവരി 17ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് ഗുർമീത് റാം റഹിമിനും മറ്റ് മൂന്ന് പേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും ചുമത്തിയിരുന്നു.
ഗുർമീത് റാം റഹിം സിങിന്റെ വാദം
സിബിഐ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു ഗുർമീത് റാം റഹിം സിങിന്റെ വാദം. നിർമ്മൽ, കുൽദീപ്, കൃഷൻ ലാൽ എന്നീ പ്രതികൾക്കെതിരെയുള്ള ആദ്യ കുറ്റപത്രം നേരത്തെ സമർപ്പിച്ചതാണ്. അതിലൊന്നും ഗൂഢാലോചനയിൽ തനിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുർമീത് അവകാശപ്പെട്ടു.
അതേസമയം മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട് കേസിൽ വെറുതെവിട്ടെങ്കിലും ഗുർമീത് ജയിലിൽ തന്നെ തുടരും. രണ്ട് വനിതാ ഭക്തരെ പീഡിപ്പിച്ച കേസിൽ ഇയാൾ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 2017 ഓഗസ്റ്റ് മുതൽ റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുകയാണ്. മുൻ ഡെറ മാനേജർ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിലും ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. പഞ്ചാബിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന മതഗ്രന്ഥ നിന്ദയുമായി ബന്ധപ്പെട്ട ഒന്നിലധികം എഫ്ഐആറുകളിലും ഗുർമീതിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









