പുരിരഥയാത്ര;നിയന്ത്രണങ്ങളോടെ,ആരോഗ്യകാര്യങ്ങളില്‍ വിട്ട് വീഴ്ചയില്ലാതെ!

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Last Updated : Jun 23, 2020, 05:39 AM IST
പുരിരഥയാത്ര;നിയന്ത്രണങ്ങളോടെ,ആരോഗ്യകാര്യങ്ങളില്‍ വിട്ട് വീഴ്ചയില്ലാതെ!

ഭുവനേശ്വര്‍:പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ആരോഗ്യ കാര്യങ്ങളില്‍ വിട്ട് വീഴ്ചയില്ലാതെ ക്ഷേത്ര സമിതി,കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ ഏകോപനത്തോടെ പുരി രഥയാത്ര നടത്താമെന്നാണ് 
സുപ്രീം കോടതി വ്യക്തമാക്കിയത്.

പൊതുജന പങ്കാളിത്തം ഇല്ലാതെ രഥയാത്ര നടത്താന്‍ അനുവദിക്കണം എന്ന് കേന്ദ്രസര്‍ക്കാരും ഒഡീഷാ സര്‍ക്കാരും സുപ്രീം കോടതിയില്‍ ആവശ്യപെട്ടിരുന്നു.

അതേസമയം തീരുമാനം എടുക്കാനുള്ള അനുമതി ഇക്കാര്യത്തില്‍ കോടതി സംസ്ഥാനത്തിന് നല്‍കുകയും ചെയ്തു.

കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നിയാല്‍ രഥയാത്ര നിര്‍ത്തുവാനുള്ള അനുമതി ഒഡീഷയ്ക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എന്നാല്‍ ആചാരപ്രകാരം ചൊവ്വാഴ്ച പുരി ജഗനാഥന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് പുറത്തിറങ്ങാന്‍ 12 വര്‍ഷം കൂടി 
കാത്തിരിക്കേണ്ടി വരുമെന്നും ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ രഥയാത്ര അനുവദി
ക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

രഥയാത്രയുമായി ബന്ധപെട്ട് എല്ലാ കാര്യത്തിലും സൂക്ഷ്മ നിരീക്ഷണം നടത്താന്‍ സാധിക്കില്ലെന്നും ഇത് കേന്ദ്രം,സംസ്ഥാനം,ക്ഷേത്രസമിതി 
എന്നിവരുടെ വിവേകത്തിന് വിടുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ രഥയാത്ര വേണ്ടെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍  പാലിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ക്ഷേത്രസമിതിയുമൊക്കെ കൈകൊണ്ടിട്ടുണ്ട്.

Trending News