രാഷ്​ട്രപതിയും കുടുംബവും അപമാനിക്കപ്പെട്ട സംഭവം: വാര്‍ത്ത നിഷേധിച്ച്‌​ പുരി പുരോഹിതന്‍

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും ഭാര്യ സവിതയും ഒഡിഷയിലെ പ്രശസ്​തമായ ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിനിടെ അപമാനിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ട് നിഷേധിച്ച്‌​ ക്ഷേത്ര പുരോഹിതന്‍​. 

Last Updated : Jun 29, 2018, 11:02 AM IST
രാഷ്​ട്രപതിയും കുടുംബവും അപമാനിക്കപ്പെട്ട സംഭവം: വാര്‍ത്ത നിഷേധിച്ച്‌​ പുരി പുരോഹിതന്‍

പുരി: രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും ഭാര്യ സവിതയും ഒഡിഷയിലെ പ്രശസ്​തമായ ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിനിടെ അപമാനിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ട് നിഷേധിച്ച്‌​ ക്ഷേത്ര പുരോഹിതന്‍​. 

ഈ റിപ്പോര്‍ട്ട് അസംബന്ധമാണെന്നും ദാമോദര്‍ മഹാശ്വര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നയാളാണ് ഇദ്ദേഹം.

മാര്‍ച്ച്‌ 22നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. തങ്ങള്‍ അവര്‍ക്കൊപ്പം പോയിരുന്നു. ആരും അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ല. മഹാശ്വേര്‍ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത ആരോപണത്തില്‍ പുരോഹിതന്‍ ക്ഷേത്ര ഭരണാധികാരി പ്രദീപ് ജാനക്കും പുരിയിലെ ജില്ലാ മജിസ്‌ട്രേറ്റിനുമെതിരെ കേസ് നല്‍കിയിട്ടുണ്ട്. 

രാഷ്​ട്രപതി സന്ദര്‍ശനം നടത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രദീപ് ജാനയും ജില്ല മജിസ്ട്രേറ്റും തങ്ങള്‍ക്ക് രാഷ്ട്രപതി ഭവനില്‍ നിന്നും പരാതി ലഭിച്ചുവെന്ന് അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. 

പുരിയിലെ ദാമോദര്‍ മഹാശ്വര്‍ എന്ന പുരോഹിതനാണ്​ രാഷ്​ട്രപതി അപമാനിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ട്​ നിഷേധിച്ചത്​. രാഷ്​ട്രപതിക്കൊപ്പമുണ്ടായിരുന്ന ആളായിരുന്നു മഹാശ്വര്‍.  

രാവിലെ 6.35 മുതല്‍ 8.40 വരെയുള്ള സമയം മറ്റ്​ ഭക്തജനങ്ങളെ തടഞ്ഞു നിര്‍ത്തി വിശിഷ്​ട വ്യക്​തികള്‍ക്ക്​ സുഖപ്രദമായ ദര്‍ശനം ഉറപ്പാക്കിയിരുന്നു. ചില പരിചാരകരേയും സര്‍ക്കാര്‍ ഉദ്യോഗസ്​ഥരേയും ക്ഷേത്രത്തിനകത്ത്​ രാഷ്​ട്രപതിയെ അനുഗമിക്കാന്‍ അനുവദിച്ചിരുന്നു. 

എന്നാല്‍, ഒരു കൂട്ടം ക്ഷേത്ര പരിചാരകര്‍ ശ്രീകോവിലിനു സമീപം രാഷ്ട്രപതിയെ തടയുകയും പ്രഥമ വനിതയെ തള്ളുകയും ചെയ്​തതായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട്​ ചെയ്​തത്​.

സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് രാഷ്​ട്രപതി ഭവന്‍ പുരി കലക്​ടര്‍ അരവിന്ദ്​ അഗര്‍വാളിന്​ കത്തയച്ചിരുന്നു. തുടര്‍ന്നാണ് ക്ഷേത്രദര്‍ശനവേളയില്‍ രാജ്യത്തെ പ്രഥമ പൗരന്‍ അപമാനിക്കപ്പെട്ടുവെന്ന വാര്‍ത്ത‍ പുരം ലോകം അറിയുന്നത്. 

 

Trending News