റാഫേല്‍ ഇടപാട്: സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു

വിവാദ വെളിപ്പെടുത്തലുകള്‍ക്കിടെ റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) രാജീവ് മെഹറിഷി രാഷ്ട്രപതി റാംനാഥ് കോവിന്ദിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒപ്പം കേന്ദ്ര ധനമന്ത്രാലയത്തിനും റിപ്പോര്‍ട്ടു നല്‍കി. 

Updated: Feb 11, 2019, 06:50 PM IST
റാഫേല്‍ ഇടപാട്: സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: വിവാദ വെളിപ്പെടുത്തലുകള്‍ക്കിടെ റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) രാജീവ് മെഹറിഷി രാഷ്ട്രപതി റാംനാഥ് കോവിന്ദിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒപ്പം കേന്ദ്ര ധനമന്ത്രാലയത്തിനും റിപ്പോര്‍ട്ടു നല്‍കി. 

പാര്‍ലമെന്റില്‍ നാളെയോ മറ്റന്നാളോ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ബജറ്റ് സമ്മേളനം ബുധനാഴ്ചയാണ് അവസാനിക്കുക. സൈന്യത്തിനായി സമീപകാലത്തു നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു സിഎജി സമര്‍പ്പിച്ചതെന്നാണു സൂചന. ഇതില്‍ റാഫേല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. യുദ്ധവിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോയെന്നു വ്യക്തമായിട്ടില്ല.

സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്ന്  കോണ്‍ഗ്രസ് ആരോപിച്ചു. 

ഇപ്പോഴത്തെ സിഎജി രാജീവ് മെഹ്റ്ഷി 2014 ഒക്ടോബര്‍ 24 മുതല്‍ 2015 ഓഗസ്റ്റ് 30വരെ കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നു. കരാര്‍ രൂപീകരിക്കുന്ന പ്രധാന ചര്‍ച്ചകളുടെ ഭാഗമായിരുന്നു രാജീവ് മെഹ്റ്ഷി. ഇദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റ് താല്‍പര്യങ്ങള്‍ കടന്ന് വരാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടികാട്ടി.

അതേസമയം, ​റാഫേല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. മോ​ദി സ​ര്‍​ക്കാ​ര്‍ 787 കോ​ടി യൂ​റോ​യു​ടെ ഇ​ട​പാ​ടി​ല്‍ അ​ഴി​മ​തി വി​രു​ദ്ധ ച​ട്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യി​രു​ന്ന​താ​യി 'ദി ​ഹി​ന്ദു ദി​ന​പ്പ​ത്രം' റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.  മുന്‍പെങ്ങും സം​ഭ​വി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ഇ​ള​വു​ക​ള്‍ ഫ്ര​ഞ്ച് സ​ര്‍​ക്കാ​രി​ന് മോ​ദി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍​ത​ലത്തിലുള്ള ക​രാ​ര്‍ ഒ​പ്പി​ടു​ന്ന​തിന് ദി​വ​സ​ങ്ങ​ള്‍​ക്കു മുന്‍പാണ്‌ അ​ഴി​മ​തി​വി​രു​ദ്ധ ച​ട്ട​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ള​വ് ചെ​യ്ത​ത്. ഒ​രു എ​സ്ക്രോ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ണം കൈ​മാ​റ്റം ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ​യും ക​രാ​റി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. അ​ഴി​മ​തി വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​വു​മാ​യി മു​ന്നോ​ട്ടു​ പോകുമ്പോള്‍ ത​ന്നെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ ച​ട്ട​ത്തി​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ള​വ് ന​ല്‍​കു​ന്ന​ത്.

അ​ഴി​മ​തി​വി​രു​ദ്ധ ച​ട്ടം ഇ​ള​വ് ചെ​യ്ത​തി​ലൂ​ടെ വി​മാ​നം കൈ​മാ​റേ​ണ്ട എം​ബി​ഡി​എ ഫ്രാ​ന്‍​സും ദ​സോ ഏ​വി​യേ​ഷ​നും പി​ഴ​യ​ട​ക്ക​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് രക്ഷപെട്ടു. കൂടാതെ ഇ​ട​പാ​ടി​നെ സ്വാ​ധീ​നി​ക്കു​ക, ഇ​ട​നി​ല​ക്കാ​ര്‍, ക​മ്മീ​ഷ​ന്‍, അ​ക്കൗ​ണ്ടു​ക​ളി​ലെ തി​രി​മ​റി എ​ന്നി​വ​യ്ക്കെ​തി​രേ സ​ര്‍​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. 2016 സെ​പ്റ്റം​ബ​ര്‍ 23-നാ​ണ് ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്.

അ​ന്ന​ത്തെ പ്ര​തി​രോ​ധ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ച​ട്ട​ങ്ങ​ളി​ല്‍ ഇ​ള​വു വ​രു​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കാ​ബി​ന​റ്റ് ക​മ്മി​റ്റി ഇ​ത് അം​ഗീ​ക​രിക്കുകയും ചെയ്തു. ഇ​തോ​ടെ ര​ണ്ടു സ്വ​കാ​ര്യ കമ്പനികള്‍​ക്ക് ഇ​ന്ത്യ​യു​മാ​യു​ള്ള ക​രാ​റി​ല്‍ അ​ഴി​മ​തി വി​രു​ദ്ധ ച​ട്ട​ങ്ങ​ള്‍ ഒഴി​വാ​യതായാണ് 'ദി ​ഹി​ന്ദു ദി​ന​പ്പ​ത്രം' റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നത്.