രാജ്യത്തിന്റെ 'കാവൽക്കാരൻ' ഇപ്പോൾ അഴിമതിയിൽ പങ്കാളി: രാഹുല്‍ ഗാന്ധി
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ യുദ്ധവിമാന ഇടപാടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്പൂരിൽ പുതിയ കോൺഗ്രസ് ഓഫീസ് 'രാജീവ് ഭവൻ' ഉദ്ഘാടന൦ ചെയ്ത് സമാസിച്ച വേളയിലാണ് രാഹുൽ ഗാന്ധി ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.

റായ്പുര്‍: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ യുദ്ധവിമാന ഇടപാടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്പൂരിൽ പുതിയ കോൺഗ്രസ് ഓഫീസ് 'രാജീവ് ഭവൻ' ഉദ്ഘാടന൦ ചെയ്ത് സമാസിച്ച വേളയിലാണ് രാഹുൽ ഗാന്ധി ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.
നല്ല ദിവസങ്ങൾ വരും എന്ന് ബിജെപിയും നരേന്ദ്രമോദിയും ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു, എന്നാൽ നല്ല ദിവസങ്ങൾ വന്നില്ല. കൂടാതെ, പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ തുടങ്ങിയവരുടെ വിശ്വാസം ഈ സര്‍ക്കാര്‍ തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. രാജ്യത്തിന്റെ 'കാവല്ക്കാരന്' രാജ്യം കണ്ട ഏറ്റവു൦ വലിയ അഴിമതിയിൽ പങ്കാളിയായിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ ഇടപാട് എന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ 'മാജിക്' മൂലം ഒരോ വിമാനത്തിന്റെയും വില 540 കോടി രൂപയില്‍നിന്നും 1600 കോടിയായി ഉയര്‍ന്നെന്നും അദ്ദേഹം റായ്പുരില്‍ പറഞ്ഞു. ഫ്രാന്‍സില്‍നിന്നും 36 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഇന്ത്യ 2015 ല്‍ ആണ് ഒപ്പുവച്ചത്. ഒരോ വിമാനത്തിനും 540 കോടി രൂപ വീതം എന്ന നിലയില്‍ യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി കരാര്‍ ഉറപ്പിച്ചിരുന്നു. കരാര്‍ എല്ലാം തയാര്‍ ആയിരുന്നു. മോദിക്ക് തീരുമാനം എടുത്താല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ മോദി ഫ്രാന്‍സില്‍ പോയതോടെ പഴയ കരാര്‍ ഇല്ലാതായി. പ്രതിരോധമന്ത്രിയും മറ്റ് കാബിനറ്റ് മന്ത്രിമാരും ഒന്നും അറിഞ്ഞില്ല.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സ് ലിമിറ്റഡിനായിരുന്നു ആദ്യം റാഫേല്‍ യുദ്ധവിമാന കരാര്‍ നല്‍കിയത്. എന്നാല്‍ ഇവരില്‍നിന്നും ഒരിക്കല്‍പോലും യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചിട്ടില്ലാത്ത ഒരു പ്രതിരോധ കരാറിന്റെ ഭാഗമായി ഇതുവരെ പ്രവര്‍ത്തിക്കാത്ത സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കി. 45,000 കോടി രൂപ കടത്തില്‍ ആയിരുന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു.
ബിഹാറിലും യുപിയിലും പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ടിട്ട് പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. നിങ്ങളുടെ മാത്രമല്ല രാജ്യത്തെ എല്ലാ സ്ത്രീകളുടേയും മനസില്‍ ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് സംഭവിച്ചത് 3000 കൊല്ലത്തില്‍ സംഭവിച്ചിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.