ഇവിടെ റാഫേല്‍ ഇടപാടില്‍ വാദപ്രതിവാദം മുറുകുന്നു; ഫ്രാന്‍സില്‍ വി​മാ​നം തയ്യാറാകുന്നു...

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള യു​ദ്ധം മുറുകുമ്പോള്‍ വിമാന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ മു​ന്‍​നി​ശ്ച​യ​പ്ര​കാ​രംതന്നെ നടക്കുന്നതായി റിപ്പോര്‍ട്ട്‌.

Updated: Feb 12, 2019, 04:37 PM IST
ഇവിടെ റാഫേല്‍ ഇടപാടില്‍ വാദപ്രതിവാദം മുറുകുന്നു; ഫ്രാന്‍സില്‍ വി​മാ​നം തയ്യാറാകുന്നു...

ന്യൂ​ഡ​ല്‍​ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള യു​ദ്ധം മുറുകുമ്പോള്‍ വിമാന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ മു​ന്‍​നി​ശ്ച​യ​പ്ര​കാ​രംതന്നെ നടക്കുന്നതായി റിപ്പോര്‍ട്ട്‌.

റാഫേല്‍ കരാര്‍ പ്രകാരം യു​ദ്ധ​വി​മാ​നം ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​ക്ക് ല​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന അ​ധി​കൃ​ത​ര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019  സെ​പ്റ്റം​ബ​റി​ല്‍ ആ​ദ്യ​ത്തെ വി​മാ​നം ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് വ്യോ​മ​സേ​ന ന​ല്‍​കു​ന്ന വി​വ​രം. എ​എ​ന്‍​ഐ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെയ്തിരിക്കുന്നത്. 

മു​ന്‍ നി​ശ്ച​യ പ്ര​കാ​രം ക​രാ​ര്‍ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ഫ്രാ​ന്‍സില്‍ വച്ചായിരിക്കും ആദ്യത്തെ വിമാനം ഇ​ന്ത്യ​ക്ക് കൈമാറുക. പിന്നീട് വിമാനം ഇന്ത്യയില്‍ എത്തിക്കും, എ​എ​ന്‍​ഐ ട്വീ​റ്റി​ല്‍ പ​റ​യുന്നു. 

അതേസമയം, റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും ചില പ്രമുഖ മാധ്യമങ്ങളും കരാറില്‍ സുതാര്യതയില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

റാഫേല്‍ ഇടപാടില്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി അ​നി​ല്‍ അം​ബാ​നി​യു​ടെ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന ഗുരുതര ആരോപണമാണ് കോ​ണ്‍​ഗ്ര​സ് അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇന്നയിക്കുന്നത്. 

ക​രാ​റി​ന് 10 ദി​വ​സം മുന്‍പ് റി​ല​യ​ന്‍​സ് ഡി​ഫ​ന്‍​സ് കമ്പനി ഉ​ട​മ അ​നി​ല്‍ അം​ബാ​നി ഫ്ര​ഞ്ച് പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയെന്നാണ് ആരോപണം. ത​ന്‍റെ കമ്പനി കൂ​ടി ഉ​ള്‍​പ്പെ​ടു​ന്ന ധാ​ര​ണാ​പ​ത്രം പ്ര​ധാ​ന​മ​ന്ത്രി ഒ​പ്പി​ടു​മെ​ന്ന് അംബാ​നി ഫ്ര​ഞ്ച് പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. പ്ര​ധി​രോ​ധ​മ​ന്ത്രി​ക്കു പോ​ലും ക​രാ​റി​നെ​ക്കു​റി​ച്ച്‌ അ​റി​വി​ല്ലാ​തെ ഇരിക്കുമ്പോഴാണ് അം​ബാ​നി വി​വ​രം അ​റി​ഞ്ഞ​തെ​ന്നും ച​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു. 
പ്ര​ധാ​ന​മന്ത്രി​യാ​ണ് അം​ബാ​നി​ക്ക് വി​വ​രം ചോ​ര്‍​ത്തി ന​ല്‍​കി​യ​ത്. ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മം ലം​ഘി​ച്ച​തി​ന് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. 
എ​യ​ര്‍​ബ​സ് കമ്പനി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഇ-​മെ​യി​ല്‍ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് രാ​ഹു​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

റ​ഫാ​ല്‍‌ ക​രാ​റി​നു 10 ദി​വ​സം മു​മ്ബ് എ​ങ്ങ​നെ​യാ​ണ് അ​നി​ല്‍ അം​ബാ​നി വി​വ​രം അ​റി​ഞ്ഞ​ത്. പ്ര​തി​രോ​ധ​മ​ന്ത്രി, എ​ച്ച്‌എ​എ​ല്‍, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ ക​രാ​റി​നെ​ക്കു​റി​ച്ച്‌ അ​റി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​നി​ല്‍ അം​ബാ​നി വി​വ​രം അ​റി​ഞ്ഞു. ഇ​ത് സ​ത്യ​മാ​ണെ​ങ്കി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​ത് ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നു മു​മ്ബ് എ​ങ്ങ​നെ​യാ​ണ് അ​നി​ല്‍ അം​ബാ​നി​ക്ക് ഫ്ര​ഞ്ച് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച പ്രധാനമന്ത്രി രാജ്യദ്രോഹക്കുറ്റമാണ് ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു. തെറ്റ് ചെയ്തതുകൊണ്ടാണ് പ്രധാനമന്ത്രി ജെപിസി അന്വേഷണത്തെ ഭയക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.