വിലക്കയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

വിലക്കയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ രണ്ടാം വര്‍ഷം വന്‍ തോതില്‍ ആഘോഷിച്ചപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം എത്രത്തോളം പാലിച്ചുവെന്നത് ആലോചിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Last Updated : Jul 28, 2016, 07:23 PM IST
വിലക്കയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: വിലക്കയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ രണ്ടാം വര്‍ഷം വന്‍ തോതില്‍ ആഘോഷിച്ചപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം എത്രത്തോളം പാലിച്ചുവെന്നത് ആലോചിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചും സ്റ്റാര്‍റ്റ് അപ് ഇന്ത്യയെക്കുറിച്ചും തെറ്റായ അവകാശവാദങ്ങള്‍ നടത്താന്‍ കഴിയും, എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് തെറ്റായ വാദങ്ങള്‍ ഉയര്‍ത്താന്‍ കഴിയില്ല.  വിലക്കയറ്റമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് അറിഞ്ഞിട്ടും പ്രധാനമന്ത്രി എന്താണ് മൗനം പാലിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. കൂടാതെ, പൊള്ളയായ വാഗ്ദാനങ്ങള്‍ ഇനി നല്‍കരുതെന്നും ആവശ്യപ്പെട്ടു. കള്ളപ്പണം കണ്ടുകെട്ടുന്നതില്‍ പരാജയപ്പെട്ട മോദി സര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ഫെയര്‍ ആന്‍ഡ് ലൗലി പദ്ധതിയിലൂടെയാണെന്നാണ് രാഹുല്‍ നേരത്തേ വിമര്‍ശിച്ചത്.

പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വിലക്കയറ്റം രൂക്ഷമായതിനുശേഷം 'അര്‍ഹര്‍ മോദി അര്‍ഹര്‍ മോദി' എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ മുദ്രാവാക്യം വിളിക്കുന്നത്. അല്ലാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുദ്രാവാക്യമായ ഹര്‍ ഹര്‍ മോദി എന്നല്ല' എന്ന് പരിഹസിച്ചാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. പരിപ്പിന്‍റെ ഹിന്ദി വാക്കാണ് അര്‍ഹര്‍.

Trending News