അമേത്തിയിലെ ബൂത്ത്‌ പിടിച്ചെടുക്കലിന് പിന്നില്‍ രാഹുല്‍ ഗാന്ധി?

ഇന്ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് അമേത്തി. 

Last Updated : May 6, 2019, 12:37 PM IST
അമേത്തിയിലെ ബൂത്ത്‌ പിടിച്ചെടുക്കലിന് പിന്നില്‍ രാഹുല്‍ ഗാന്ധി?

അമേത്തി: ഇന്ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് അമേത്തി. 

ആ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുമാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. 

2014ല്‍ നേരിട്ട പരാജയം വിജയമാക്കി മാറ്റാനുള്ള പരിശ്രമത്തിലായിരുന്നു കേന്ദ്രമന്ത്രി 
സ്മൃതി ഇറാനി. ഇക്കഴിഞ്ഞ 5 വര്‍ഷവും അവര്‍ അമേത്തിയിലെ സ്ഥിര സന്ദര്‍ശകയായിരുന്നു, ലക്ഷ്യം ഒന്നുമാത്രം അമേത്തിയില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുക എന്നത് മാത്രം.

തിരഞ്ഞെടുപ്പ് ദിവസമായ ഇന്നും അമേത്തിയില്‍ സജീവമാണ് സ്മൃതി ഇറാനി. പല വിഷയങ്ങളില്‍ ഇതിനോടകം അവര്‍ പ്രസ്താവനകള്‍ നല്‍കിക്കഴിഞ്ഞു. 

രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചതിന് ശേഷം വോട്ടിംഗ് യന്ത്ര തകരാര്‍ പല തവണ മണ്ഡലത്തില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

എന്നാല്‍, ഇപ്പോള്‍ അമേത്തിയില്‍ വ്യാപകമായി ബൂത്ത്‌ പിടിച്ചെടുക്കല്‍ നടക്കുന്നുവെന്നും ഇതിന് പിന്നില്‍ "രാഹുല്‍ ഗാന്ധി"യാണെന്നുമാണ് ഇപ്പോള്‍ സ്മൃതി ഇറാനിയുടെ ആരോപിക്കുന്നത്. പരാതി അവര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ട്വീറ്റ് ചെയ്തിരിക്കുകയാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബിജെപി ഭരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ബൂത്ത്‌ പിടിച്ചെടുക്കല്‍ നടത്തുന്നുവെന്നത് അവിശ്വസനീയമായി തോന്നാം എങ്കിലും ബിജെപി സ്ഥാനാര്‍ഥിയുടെ ആരോപണം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. 

 

More Stories

Trending News