Rahul Gandhi Defamation Case: വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ? അറിയാൻ അടുത്ത വ്യാഴാഴ്ച വരെ കാത്തിരിക്കണം
വിധി സ്റ്റേ ചെയ്തില്ലെങ്കിൽ വയനാട്ടിൽ ലോക്സഭാ മണ്ഡലത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ ശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷയിൽ വിധി വ്യാഴാഴ്ച. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷയിൽ ഏപ്രിൽ 20ന് സെഷൻസ് കോടതി വിധി പറയും. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാനായി മാറ്റിയത്. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗ്രെയാണ് കേസ് പരിഗണിക്കുന്നത്.
സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. അത്തരത്തിൽ സംഭവിച്ചാൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. മാർച്ച് 23നാണ് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചത്. ശിക്ഷ വിധിക്കുമ്പോൾ അപ്പീലിനായി 30 ദിവസത്തെ സാവകാശം നൽകിയിരുന്നു. ഈ സമയപരിധി വരെ കാക്കാനാണ് നിലവിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. അതേസമയം, സ്റ്റേ ുത്തരവ് വന്നാൽ രാഹുലിന്റെ ലോക്സഭാംഗത്വം പുന:സ്ഥാപിക്കപ്പെടും.
Also Read: Best Paid Jobs India: കുറഞ്ഞത് 1 ലക്ഷം രൂപ, കോടികൾ വരെ വാങ്ങാം ഇവയൊക്കെ പഠിച്ചാൽ
കേസിലെ പരാതിക്കാരനായ പൂർണേശ് മോദിക്ക് വേണ്ടി ഹർഷിത് തോലിയ ആണ് ഹാജരായത്. കേസിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ ഹർഷിത് സമയം ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ആർ.എസ്. ചീമ എതിർത്തു. സ്റ്റേ അനുവദിക്കാൻ കഴിയാത്തവിധം ഗുരുതര കുറ്റമല്ല രാഹുലിന്റെ പേരിലുള്ളത്. സ്റ്റേ നൽകാനുള്ള വിവേചനാധികാരം കോടതി ഉപയോഗിക്കണമെന്നും ആർ.എസ്. ചീമ വാദിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത് പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനാണ്. അദ്ദേഹത്തിന്റെ പ്രസംഗം വീണ്ടും പരിശോധിക്കണമെന്നും അതില്‍ നിന്നും ചില വാക്കുകള്‍ അടര്‍ത്തി മാറ്റി വ്യാഖ്യാനിച്ചുവെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. പരാമര്‍ശം മൂലം ബുദ്ധിമുട്ടുണ്ടായ ആളാണ് പരാതി നല്‍കേണ്ടത്. പരാതിക്കാരന്റെ പശ്ചാത്തലം കോടതി പരിശോധിക്കണമെന്നും അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. എന്നാൽ, സംഭവത്തിൽ രാഹുൽ ഗാന്ധി മാപ്പു പറയാൻ കൂട്ടാക്കിയില്ലെന്നും അഹങ്കാരിയാണെന്നുമെല്ലാമായിരുന്നു പൂർണേശ് മോദിയുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...