കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം; നിലാപാട് ആവര്‍ത്തിച്ച് രാഹുല്‍!

  കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്താന്‍ താല്‍പര്യമില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ലോക്സഭാ അംഗമായി തുടരാനാണ് തനിക്ക് താല്‍പര്യമെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കി. 

Last Updated : Feb 8, 2020, 10:42 AM IST
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം; നിലാപാട് ആവര്‍ത്തിച്ച് രാഹുല്‍!

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്താന്‍ താല്‍പര്യമില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ലോക്സഭാ അംഗമായി തുടരാനാണ് തനിക്ക് താല്‍പര്യമെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കി. 

രാഹുല്‍ ഗാന്ധിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമം നേതാക്കള്‍ നടത്തവെയാണ് തന്‍റെ നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞ ജൂലൈയിലാണ് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ദയനീയ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റുവാങ്ങിയായിരുന്നു രാഹുലിന്‍റെ രാജി.

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രാഹുലിന്‍റെ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ നേതാക്കള്‍ ആരംഭിച്ചിരുന്നു.

ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

Trending News