Chennai Heavy Rain| രക്ഷാപ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളെ സഹായിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നതില്‍ ആശങ്കയറിയിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ജനങ്ങളോട് സർക്കാർ നൽകുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളെ സഹായിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. തമിഴ്‌നാടിന്റെ 90 ശതമാനം മേഖലകളിലും നിലവില്‍ മഴ മുന്നറിയിപ്പില്ല. ചെന്നൈയില്‍ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. അഞ്ഞൂറിലധികം ഇടങ്ങളില്‍ വെള്ളം കയറി.
അതേസമയം സംസ്ഥാനത്ത് കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 14 ആയി. രാഷ്ട്രപതി അനുശോചനം അറിയിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. വൈകിട്ട് 6 മണി വരെയായിരുന്നു വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
ചെന്നൈയിലും മറ്റ് ജില്ലകളിലും സ്‌കൂളുകളും കോളജുകളും തുടര്‍ച്ചയായി നാലാം ദിവസവും അടഞ്ഞുകിടക്കുകയാണ്. 2015നുശേഷം ചെന്നൈയില്‍ തുടര്‍ച്ചയായി പെയ്യുന്ന ഏറ്റവും ശക്തമായ മഴയാണ് ഇത്തവണത്തേത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...