രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു

അമേത്തി ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പത്രിക സമര്‍പ്പിച്ചു. 

Last Updated : Apr 10, 2019, 02:17 PM IST
രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അമേത്തി ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പത്രിക സമര്‍പ്പിച്ചു. 

അ​മ്മ​യും യു​പി​എ അദ്ധ്യക്ഷയുമായ സോ​ണി​യ ഗാ​ന്ധി, സ​ഹോ​ദ​രി​യും കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി, പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ് റോ​ബ​ര്‍​ട്ട് വ​ദ്ര, മ​ക്ക​ളാ​യ റെ​യ്ഹാ​ന്‍, മി​റാ​യ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മെ​ത്തി​യാ​ണ് രാ​ഹു​ല്‍ പ​ത്രി​ക ന​ല്‍​കി​യ​ത്. 

രണ്ടു മണിക്കൂർ നീണ്ടു നിന്ന റോഡ് ഷോയ്ക്കു ശേഷമാണ് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചത്. 14 വ​ര്‍​ഷ​മാ​യി രാ​ഹു​ല്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മണ്ഡലമാണ് അമേത്തി. രാ​ഹു​ല്‍ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ള്‍ തു​ട​ര​വേ​യാ​ണ് അ​ദ്ദേ​ഹം പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. നേ​ര​ത്തെ അ​ദ്ദേ​ഹം, വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വ​യ​നാ​ട്ടി​ലും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. 

14 വര്‍ഷമായി രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേത്തി. തുടര്‍ച്ചയായ രണ്ടാം തവണയും സ്മൃതി ഇറാനിയാണ് ബിജെപിക്കു വേണ്ടി രാഹുലിനെ എതിരിടുന്നത്. കഴിഞ്ഞ തവണ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു. അമേത്തിയില്‍ കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് എതിർസ്ഥാനാർത്ഥി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. 

സ്മൃതി ഇറാനി വ്യാ​ഴാ​ഴ്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ക​ഴി​ഞ്ഞ ത​വ​ണ രാ​ഹു​ലി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 2019 തിര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് സ്മൃ​തി ഇ​റാ​നി തു​ട​ര്‍​ച്ച​യാ​യി മ​ണ്ഡ​ല​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. 

അതേസമയം, റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും.

 

More Stories

Trending News