ഇന്ത്യ പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നമെന്ന് രാഹുല്‍, മനോനില തെറ്റിയെന്ന്‍ ബിജെപി!!

രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനങ്ങളെ കടുത്ത ശബ്ദത്തില്‍ വിമര്‍ശിച്ച് കോ​ണ്‍​ഗ്ര​സ് നേതാവ് രാഹുല്‍ഗാന്ധി. 

Sheeba George | Updated: Dec 8, 2019, 06:58 PM IST
ഇന്ത്യ പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നമെന്ന് രാഹുല്‍, മനോനില തെറ്റിയെന്ന്‍ ബിജെപി!!

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനങ്ങളെ കടുത്ത ശബ്ദത്തില്‍ വിമര്‍ശിച്ച് കോ​ണ്‍​ഗ്ര​സ് നേതാവ് രാഹുല്‍ഗാന്ധി. 

വിമര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹം ലക്ഷ്യമിട്ടു. ഹിം​സ​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ല്‍ പറഞ്ഞു. 

ന​മ്മു​ടെ രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന സു​സ്ഥാ​പി​ത ഘ​ട​ന​ക്ക് മാ​റ്റം വ​ന്ന​തി​നും ജ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തി​നും വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ട്. അ​ക്ര​മ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ക​യും അ​വി​വേ​ക​ത്തോ​ടെ അ​ധി​കാ​രം കൈ​യാ​ളു​ക​ളും ചെ​യ്യു​ന്ന വ്യ​ക്തി ഇ​ന്ത്യ ഭ​രി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം എ​ന്നാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യ്ക്ക് പെ​ണ്‍​മ​ക്ക​ളെ​യും സ​ഹോ​ദ​രി​മാ​രെ​യും പ​രി​പാ​ലി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗം ചെ​യ്ത കേ​സി​ല്‍ ബി​ജെ​പി എം​എ​ല്‍​എ​യാ​ണ് പ്ര​തി. എ​ന്നാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​തെ​കു​റി​ച്ച്‌ ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ലെ​ന്നും രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു.

എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് കടുത്ത മറുപടിയുമായി ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ്‌ തിവാരി രംഗത്തെത്തി. യ​ശ​സു​ള്ള രാ​ജ്യ​മാ​യി രാ​ഹു​ല്‍ ഇ​ന്ത്യ​യെ കാ​ണു​ന്നി​ല്ലെ​ന്ന പറഞ്ഞ അദ്ദേഹം, അ​ന​വ​സ​ര​ത്തി​ലു​ള്ള രാ​ഹു​ലി​ന്‍റെ ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ള്‍ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും രാ​ഹു​ലി​ന്‍റെ മ​നോ​നി​ല​യ്ക്ക് എ​ന്തോ ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.