രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായില്ല എന്ന് കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Mar 25, 2019, 05:34 PM IST
രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായില്ല

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായില്ല എന്ന് കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.

കേരളം, കര്‍ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യമുന്നയിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേത്തി രാഹുല്‍ ഗാന്ധിയുടെ കര്‍മ്മ ഭൂമിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

അതേസമയം, വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളോട് വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിക്ക് നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ കോൺഗ്രസിന്‍റെ പ്രകടനപത്രികയെക്കുറിച്ച് മാത്രമാണ് ചർച്ചയായതെന്നാണ് റിപ്പോര്‍ട്ട്. ശേഷം നടന്ന കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചർച്ച നടന്നില്ല എന്നാണ് സൂചന.

അതേസമയം, കോണ്‍ഗ്രസ്‌ പ്രവർത്തകസമിതിയ്ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ കാര്യത്തിൽ പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല. അമേത്തിയ്ക്ക് പുറമെ മറ്റേതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുമെന്നോ ഇല്ലെന്നോ ഉത്തരം നൽകാൻ പോലും രാഹുൽ ഗാന്ധി തയ്യാറായില്ല.
പ്രകടന പത്രികയിലെ വിശദാംശങ്ങൾ പറയാൻ വേണ്ടി മാത്രമാണ് വാര്‍ത്താ സമ്മേളനമെന്നും ബാക്കി കാര്യങ്ങൾ പിന്നെ പറയാമെന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം. 

 

 

More Stories

Trending News