ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലും വ​യ​നാ​ട് മാ​ത്രം: രാ​ഹു​ല്‍ ഗാ​ന്ധി

ക​ന​ത്ത മ​ഴ​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​ന്‍റെ ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലു​മെന്ന് വയനാട് എംപി രാ​ഹു​ല്‍ ഗാ​ന്ധി. 

Last Updated : Aug 9, 2019, 12:16 PM IST
ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലും വ​യ​നാ​ട് മാ​ത്രം: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത മ​ഴ​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​ന്‍റെ ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലു​മെന്ന് വയനാട് എംപി രാ​ഹു​ല്‍ ഗാ​ന്ധി. 

മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന വ​യ​നാ​ടി​നു ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യോ​ടു അ​ഭ്യ​ര്‍​ഥി​ച്ചതായി അദ്ദേഹം പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി താന്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​വെന്നു രാഹുല്‍ പറഞ്ഞു.
വ​യ​നാ​ട്ടി​ല്‍ കാ​ര്യ​മാ​യ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെന്നും, കൂടാതെ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​രു​മാ​യും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

കൂടാതെ, വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടാ​ന്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും രാ​ഹു​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു. 

താ​ന്‍ വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ ത​ന്‍റെ സ​ന്ദ​ര്‍​ശ​നം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശി​ച്ച​തി​നാ​ല്‍ യാ​ത്ര മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.

 

Trending News