രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം ഇന്ന്, ഒപ്പം "2 അതിഥികളും"

Last Updated : Apr 10, 2019, 01:00 PM IST
രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം ഇന്ന്, ഒപ്പം "2 അതിഥികളും"

രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം ഇന്ന്, ഒപ്പം "2 അതിഥികളും" 

ന്യൂഡല്‍ഹി: അമേത്തി ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും. 

രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക സമര്‍പ്പിക്കുക. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വാദ്രയും രാഹുലിനൊപ്പം റാലിയില്‍ പങ്കെടുക്കും. 

മുന്‍ഷിഗഞ്ച് - ദര്‍പിപൂരിലൂടെ കടന്നുപോകുന്ന റാലി ഗൗരിഗഞ്ചില്‍ സമാപിക്കും. വയനാട്ടില്‍ നടന്നതിലും ശക്തമായ ജനപിന്തുണയാണ് റാലിയില്‍ കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നത്. 

അതേസമയം രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ഇത്തവണ 2 അതിഥികള്‍ കൂടി എത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ മക്കളായ റെയ്ഹാനും മിറായയുമാണ്‌ പത്രിക സമര്‍പ്പണത്തിന് രാഹുല്‍ ഗാന്ധിയ്ക്കൊപ്പം എത്തുന്നത്‌. 

14 വര്‍ഷമായി രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേത്തി. തുടര്‍ച്ചയായ രണ്ടാം തവണയും സ്മൃതി ഇറാനിയാണ് ബിജെപിക്കു വേണ്ടി രാഹുലിനെ എതിരിടുന്നത്. കഴിഞ്ഞ തവണ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു. അമേത്തിയില്‍ കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് എതിർസ്ഥാനാർത്ഥി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. 

അതേസമയം, റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധി നാളെ പത്രിക നല്കും.

 

More Stories

Trending News