കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും: രൺദീപ് സുർജെവാല

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടായെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ്‌ വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. 

Updated: Jun 12, 2019, 06:09 PM IST
കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും: രൺദീപ് സുർജെവാല

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടായെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ്‌ വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. 

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗം സംഘടനകാര്യ ചുമതലയുള്ള നേതാവ് കെ.സി വേണുഗോപാൽ വിളിക്കുമെന്നും സുർജവാല വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രതികരണം.

കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. എ.കെ ആൻറണി, കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പേട്ടൽ, ഗുലാം നബി ആസാദ് അടമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ജമ്മു-കശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് 6 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.