ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി!!

ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമ സഭ തിരഞ്ഞെടുപ്പും നടന്ന തമിഴ്നാട്ടില്‍ ഭരണമാറ്റ൦ പ്രവചിച്ചായിരുന്നു എക്സിറ്റ് പോല്‍ ഫലങ്ങള്‍ പുറത്തുവന്നത്. 

Last Updated : May 23, 2019, 10:15 AM IST
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി!!

ചെന്നൈ: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. 

തമിഴ്നാട്ടില്‍ തന്‍റെ പാര്‍ട്ടി അധികാരം പിടിക്കുമെന്നും ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ സ്റ്റാലിന്‍ പറഞ്ഞു.  

കൂടാതെ, മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പുറത്താകുമെന്നും ബിജെപി തരംഗമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ആരുടെയൊക്കെയോ ആജ്ഞ അനുസരിച്ച് തയാറാക്കിയതാണ് എക്സിറ്റ് പോളെന്നും ഏത് സമയവും ഡല്‍ഹിയിലേക്ക് പോകേണ്ട സാഹചര്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. 

ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമ സഭ തിരഞ്ഞെടുപ്പും നടന്ന തമിഴ്നാട്ടില്‍ ഭരണമാറ്റ൦ പ്രവചിച്ചായിരുന്നു എക്സിറ്റ് പോല്‍ ഫലങ്ങള്‍ പുറത്തുവന്നത്. 

ലോക്സഭ ഫലത്തെ കൂടി ആശ്രയിച്ചാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ ഭാവി. ഫലം എന്‍ഡിഎ സര്‍ക്കാരിന് പ്രതികൂലമായി വന്നാല്‍ എടപ്പാടി പളനിസാമിയുടെ സര്‍ക്കാരിന് അധിക ആയുസ്സുണ്ടാകില്ല. 

22 സീറ്റുകളില്‍ 10 സീറ്റ് നേടിയാല്‍ അണ്ണാ ഡിഎംകെ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള സാഹചര്യമുണ്ടാകും. 

Trending News