രാജസ്ഥാനില്‍ മുഖ്യമന്ത്രി ആരെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കും: സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന 199 സീറ്റില്‍, 100 സീറ്റിലും കോണ്‍ഗ്രസ്‌ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 

Last Updated : Dec 11, 2018, 12:16 PM IST
രാജസ്ഥാനില്‍ മുഖ്യമന്ത്രി ആരെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കും: സച്ചിന്‍ പൈലറ്റ്

ജയ്‌പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന 199 സീറ്റില്‍, 100 സീറ്റിലും കോണ്‍ഗ്രസ്‌ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 

അതേസമയം, മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ്‌ നേതാവ് സച്ചിന്‍ പൈലറ്റ് മറുപടി നല്‍കിയത്.

തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് രണ്ടു പേരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. യുവ നേതാവ് സച്ചിന്‍ പൈലറ്റിന്‍റെയും മുതിര്‍ന്ന നേതാവ് അശോക്‌ ഗെഹ്ലോട്ടിന്‍റെയുമായിരുന്നു അത്. 

രാജസ്ഥാനില്‍ കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പിക്ക് നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി വസുന്ധര രാജയ്ക്കെതിരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മിക്ക എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് വന്‍ വിജയമാണ് രാജസ്ഥാനില്‍ പ്രവചിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. 2013ല്‍ രാജസ്ഥാനില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. കോണ്‍ഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.

രാജസ്ഥാനിലെ മുന്നേറ്റം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സചിന്‍ പൈലറ്റിന്‍റെ വീടിനു മുന്നില്‍ തടിച്ചു കൂടിയ യുവാക്കള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ജയം ഉറപ്പിക്കുന്നു. സചിന്‍ പൈലറ്റ് തന്നെയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്ന് എന്നാണ് അവരുടെ പ്രതികരണം. 

1998 മുതല്‍ രാജസ്ഥാനില്‍ ആരും തുടര്‍ച്ചയായി ഭരിച്ചിട്ടില്ല.

 

 

Trending News