close

News WrapGet Handpicked Stories from our editors directly to your mailbox

രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

എംപിമാര്‍ക്ക് പുതുതായി അനുവദിക്കുന്ന വസതികളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയും!!

Updated: Jun 12, 2019, 12:59 PM IST
രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

ന്യൂഡല്‍ഹി: എംപിമാര്‍ക്ക് പുതുതായി അനുവദിക്കുന്ന വസതികളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയും!!

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് വിതരണം ചെയ്ത ഒഴിഞ്ഞുകിടക്കുന്ന വസതികളുടെ പട്ടികയിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2004ല്‍ ആദ്യമായി അമേത്തിയില്‍ നിന്ന് എംപിയായതു മുതല്‍ രാഹുല്‍ ഗാന്ധി താമസിക്കുന്ന തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിയാണ് ലോക്‌സഭാ എംപിമാര്‍ക്കായി ഒഴിവുവരുന്ന വസതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി സര്‍ക്കാര്‍ ഔദ്യോഗിക വസതികളിലെ ഏറ്റവും മുന്തിയ വിഭാഗമായ ടൈപ്പ് 8 വിഭാഗത്തില്‍പ്പെടുന്നതാണ്. 8250 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വസതിയില്‍ 8 കിടപ്പുമുറികള്‍ക്കൊപ്പം, ഉദ്യാനം, ജോലിക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഉള്ളത്.

അമേത്തിയില്‍ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ എംപി സ്ഥാനം രാഹുലിനുണ്ട്. എന്നിട്ടും രാഹുലിന്‍റെ വസതിമാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ കാരണമുണ്ടോയെന്നാണ് ഇപ്പോഴത്തെ ചോദ്യം. അതേസമയം ഇത്തരമൊരു സര്‍ക്കുലറിനെക്കുറിച്ച്‌ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

ലോക്‌സഭാ സെക്രട്ടേറിയറ്റാണ് ഒഴിവു വരുന്ന വസതികളുടെ പട്ടിക തയാറാക്കിയത്. ഇതില്‍ എങ്ങനെ തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിയും കയറിക്കൂടി എന്നതിനെക്കുറിച്ച്‌ വിവരം ലഭ്യമല്ല.