സോണിയക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ രാഹുല്‍ ഗോവയില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലെത്തി. ഗോവയില്‍ അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുന്ന സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുലിന്‍റെ പുതുവത്സരാഘോഷങ്ങള്‍. 

Last Updated : Dec 31, 2017, 08:31 PM IST
സോണിയക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ രാഹുല്‍ ഗോവയില്‍

പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലെത്തി. ഗോവയില്‍ അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുന്ന സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുലിന്‍റെ പുതുവത്സരാഘോഷങ്ങള്‍. 

സ്വകാര്യ വിമാനത്തില്‍ ഗോവയിലെത്തിയ രാഹുല്‍ രണ്ട് ദിവസം സോണിയക്കൊപ്പം ഉണ്ടാകും. ദി ലീല ഗോവ ഹോട്ടലിലാണ് ഇരുവരും തങ്ങുന്നത്. 

ഡിസംബര്‍ 27ന് തന്നെ സോണിയ ഗാന്ധി ഇവിടെ എത്തിയിരുന്നു. റിസോര്‍ട്ടില്‍ സൈക്കിള്‍ ഓടിക്കുന്ന സോണിയയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബോളിവുഡ് താരം റിതേഷ് ദേശ്മുഖാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്. 

 

 

Trending News