ട്രെയിനിൽ യാത്രക്കാരൻ ബുക്ക് ചെയ്ത സീറ്റ് മറ്റൊരാൾക്ക് മറിച്ചുവിറ്റ് ടിടിഇ. രാജധാനി എക്സ്പ്രസിലാണ് സംഭവം. രാജേന്ദ്ര നഗര്‍ ടെര്‍മിനലില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസ് നമ്പര്‍ 12309 എന്ന ട്രെയിനിലാണ് സംഭവം. സംഭവത്തിൽ ടിടിഇ അമര്‍ കുമാറിനെ ഇന്ത്യൻ റെയില്‍വേ പുറത്താക്കി.
ബി8 കോച്ചിലെ 47-ാം നമ്പർ ബെർത്ത് ബുക്ക് ചെയ്ത് ഉറപ്പാക്കിയിരുന്ന യാത്രക്കാരന്‍ ട്രെയിനിൽ കയറിയപ്പോൾ ടിടിഇ ബർത്ത് അനുവദിച്ചില്ല. റിസർവ് ചെയ്ത ബർത്ത് നൽകാതെ യാത്രക്കാരനെ ടിടിഇ മറ്റൊരു കോച്ചിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം സീറ്റ് മറ്റൊരാൾക്ക് നൽകിയെന്നും പറഞ്ഞു.
ഇതോടെ യാത്രക്കാരൻ പരാതി സമർപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. തുടർന്നാണ് ടിടിഇയെ റെയിൽവേ പിരിച്ചുവിട്ടത്. ഈ സംഭവം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും യാത്രക്കാര്‍ വെല്ലുവിളി നേരിടേണ്ടിവരുന്നത് ദുഖകരമാണെന്ന് കമൻ്‍റുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









