Raipur Accident: ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധിപേർക്ക് പരിക്ക്

Raipur Accident Updates: അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 12, 2025, 07:18 AM IST
  • ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം
  • 13 പേർ മരിച്ചതായി റിപ്പോർട്ട്
  • സംഭവത്തിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
Raipur Accident: ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധിപേർക്ക് പരിക്ക്

റായ്പുർ: ഛത്തീസ്ഗഢിലെ റായ്പുർ-ബലോദ ബസാർ റോഡിൽ ട്രെയിലർ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്.

Also Read: വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം

സംഭവത്തിൽ നിരവധിപേർക്ക് ഗുരുതരമായി  പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.  പരിക്കേറ്റവരെ റായ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടസമയത്ത് പിക്കപ്പ് ട്രക്കിൽ 50 ലധികം പേർ ഉണ്ടായിരുന്നതായാണ് വിവരം. ഈ ആളുകളെല്ലാം ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത ശേഷം ചാറ്റൗഡിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് വിവരം. മടങ്ങി വരുന്ന വഴിയിലാണ് ട്രെയിലറുമായി കൂട്ടിയിടിച്ച് വൻ അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ 10 പേർ സംഭവ സ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു എന്നാണ് വിവരം. മറ്റു 3 പേർ ചികിതസയ്‌ക്കിടെ ആശുപത്രിയിൽ വച്ച് മരിച്ചു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.  പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ഉടൻതന്നെ റായ്പൂരിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Also Read: കന്നി രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും വർധിക്കും, തുലാം രാശിക്കാർ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ തന്നെ ഖരോര പോലീസ് സംഘവും 108 ആംബുലൻസ് സർവീസും സ്ഥലത്തെത്തി. പരിക്കേറ്റ എല്ലാവരെയും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. ട്രക്കിന്റെയും ട്രെയിലറിന്റെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മണിക്കൂറുകളെടുത്തു എന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News