close

News WrapGet Handpicked Stories from our editors directly to your mailbox

മായാവതിയെ ഞെട്ടിച്ച്‌ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍!!

രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ നടത്തിയ നിര്‍ണ്ണായക നീക്കത്തില്‍ ഞെട്ടി ബിഎസ്പി അദ്ധ്യക്ഷ മായാവതി!!

Sheeba George | Updated: Sep 17, 2019, 02:06 PM IST
മായാവതിയെ ഞെട്ടിച്ച്‌ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍!!

ജയ്‍പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ നടത്തിയ നിര്‍ണ്ണായക നീക്കത്തില്‍ ഞെട്ടി ബിഎസ്പി അദ്ധ്യക്ഷ മായാവതി!!

ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ 6 എംഎല്‍എമാരാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാജസ്ഥാന്‍ നിയമസഭയില്‍ ബിഎസ്പിയ്ക്ക് ആകെ 6 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇവര്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ സംസ്ഥാന നിയമസഭയില്‍ ബിഎസ്പിയുടെ അംഗബലം പൂജ്യമായി.

തങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് കാണിച്ച്‌ ബിഎസ്‍പി എംഎല്‍എമാര്‍ ഇന്നലെയാണ് രാജസ്ഥാന്‍ സ്പീക്കര്‍ സിപി ജോഷിക്ക് കത്ത് നല്‍കിയത്. രാജേന്ദ്ര ഗുഡ്ഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖന്‍ സിംഗ് മീന, സന്ദീപ് യാദവ്, ദീപ്‍ചന്ദ് ഖേറിയ എന്നീ ബിഎസ്‍പി എംഎല്‍എമാരാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി കാണിച്ച്‌ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാനും സംസ്ഥാനത്തിന്‍റെ വികസനത്തിനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്ന് രാജേന്ദ്ര ഗുഡ്ഡ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന് ലഭിച്ച ഏറ്റവും മികച്ച' മുഖ്യമന്ത്രിയാണ്  അശോക് ഗെഹ്‌ലോട്ടെന്നും ഏറ്റവും മികച് രീതിയില്‍ സംസ്ഥാനത്തിന്വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും രാജേന്ദ്ര ഗുഡ്ഡ് അഭിപ്രായപ്പെട്ടു.

ബിഎസ്‍പി എംഎല്‍എമാരുടെ കൂറുമാറ്റത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ചുക്കാന്‍ പിടിച്ചത് എന്നാണ് സൂചന. 

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ വിജയിച്ചിരുന്നു. ബി.എസ്.പിയുടെ 6 എംഎല്‍എമാരുടെയും ആകെയുള്ള 13 സ്വതന്ത്ര എംഎല്‍എമാരില്‍ 12 പേരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ഈ 12 സ്വതന്ത്ര എംഎല്‍എമാര്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

എന്തായാലും ബിജെപിയിലേയ്ക്ക് മാത്രമല്ല, കോണ്‍ഗ്രസിലേയ്ക്കും കൂറുമാറാന്‍ തയ്യാറാണ് എംഎല്‍എമാര്‍ എന്ന് തെളിയിച്ചിരിക്കുകയാണ് രാജസ്ഥാന്‍!!