)
ജയ്പുർ: പിക്കപ്പ് വാൻ ട്രക്കിലിടിച്ച് 10 പേർ മരിച്ചു. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. രാജസ്ഥാനിലാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ബാപ്പി ഗ്രാമത്തിൽ വച്ചാണ് പിക്കപ്പ് വാൻ ട്രക്കിൽ ഇടിച്ച് അപകടം ഉണ്ടായത്.
ശ്രീ സാലാസർ ബാലാജി മന്ദിറിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്ന ആളുകൾ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ ജയ്പുരിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള തീർഥാടക സംഘം രണ്ട് വാനുകളിലായാണ് എത്തിയത്. ഇതിൽ ഒരു വാനാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായി ഭജൻലാൽ ശർമ എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.