തമിഴ്‌നാട് സർക്കാരിന്‍റെ മദ്യ നയത്തിനെതിരെ രജനികാന്ത്, കമൽ ഹാസൻ....

lock down പിന്‍വലിക്കുന്നതുവരെ മദ്യശാലകള്‍ അടച്ചിടണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട്  സര്‍ക്കാര്‍ സുപ്രീ൦കോടതിയെ സമീപിച്ചതിനെതിരെ കമല്‍ ഹാസന്‍...

Last Updated : May 11, 2020, 04:40 PM IST
തമിഴ്‌നാട് സർക്കാരിന്‍റെ മദ്യ നയത്തിനെതിരെ  രജനികാന്ത്, കമൽ ഹാസൻ....

ചെന്നൈ: lock down പിന്‍വലിക്കുന്നതുവരെ മദ്യശാലകള്‍ അടച്ചിടണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട്  സര്‍ക്കാര്‍ സുപ്രീ൦കോടതിയെ സമീപിച്ചതിനെതിരെ കമല്‍ ഹാസന്‍...

തമിഴ് നാട് സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതവും സ്ത്രീകളുടെ താലിയും കൊണ്ട് ചൂതാടുകയാണ് എന്നദ്ദേഹം പ്രസ്താവിച്ചു.  ഒപ്പം,  തമിഴ് നാട് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുകയാണ് കമലഹാസന്‍റെ  പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം. 

തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിയ്ക്കുന്ന  ഹര്‍ജിയ്ക്കെതിരെയാണ് കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം,  "തമിഴ് നാട് സര്‍ക്കാരിന്‍റെ മദ്യ നയത്തിനെതിരെ രജനികാന്തും രംഗത്തെത്തിയിരിയ്ക്കുകയാണ്.  'മദ്യവില്പന ശാലകള്‍ തുറക്കാനാണെങ്കില്‍, വീണ്ടും അധികാരത്തില്‍ വരുമെന്നുള്ള സ്വപ്നം മറന്നേക്കൂ' എന്നായിരുന്നു  രജനികാന്ത്  ട്വീറ്റു ചെയ്തിരിക്കുന്നത്.

ആശയപരമായി  കമല്‍ ഹാസനും ജനികാന്തും വ്യത്യസ്ഥത പുലര്‍ത്തുന്നുവെങ്കിലും സര്‍ക്കാരിന്‍റെ  മദ്യ നയത്തിനെതിരെ ആശയപരമായി ഇരുവരും ഒന്നിക്കുകയാണ്... 

രാജ്യത്തെ മൂന്നാം ഘട്ട lock down കാലത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യപിച്ച ഇളവുകള്‍ പ്രകാരം മദ്യവില്പന പുനരാരംഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്നാട്.  മദ്യ വില്‍പ്പന ശാലകള്‍ തുറന്നതോടെ അനിയന്ത്രിതമായ ജനത്തിരക്കാണ് ഷോപ്പിന് മുന്നിലുണ്ടായത്. കൂടാതെ, കോവിഡ്‌ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍  പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.  ഇതോടെ എല്ലാ മദ്യവില്പനശാലകളും പൂട്ടാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മദ്യ വിതരണം ഓണ്‍ലൈന്‍ വഴിയാക്കാനും കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

More Stories

Trending News